ഓരോരുത്തർക്കും മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ പലപ്പോഴും വ്യത്യസ്തങ്ങളായിരിക്കും. ഇത്തരത്തിൽ നിങ്ങൾക്കും സ്ഥിരമായി മുടികൊഴിച്ചിലുണ്ട് എങ്കിൽ ഇതിന്റെ കാരണം ആദ്യം തിരിച്ചറിയണം. കാരണം മനസ്സിലാക്കി ചികിത്സിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ചികിത്സകൾക്ക് ഫലം ലഭിക്കും. പ്രധാനമായും നാം ഉപയോഗിക്കുന്നത് ടൗൺ ഏരിയയിലെ ക്ലോറിൻ അടങ്ങിയ വെള്ളമാണ് എങ്കിൽ ചിലർക്കെങ്കിലും ഈ കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം.
അതുകൊണ്ടുതന്നെ തലേദിവസം പിടിച്ചുവെച്ച് ക്ലോറിൻ വെള്ളം ഒന്ന് ക്ലിയർ ആയി വന്ന ശേഷം മാത്രം തലകഴുകാൻ ഉപയോഗിക്കുക. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായി മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ടെൻഷൻ ഡിപ്രഷൻ എന്നിവയുടെ ഭാഗമായും മുടികൊഴിച്ചിൽ അധികമായി കാണാം. ചില ക്യാൻസർ ചികിത്സകളുടെ ഭാഗമായി മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം മുടികൊഴിച്ചിലിനെ പരിഹരിക്കാൻ പ്രതിവിധി ആകുന്നത്.
ആ രോഗങ്ങളുടെ ഭേദമാകുന്ന അവസ്ഥയിലൂടെ മാത്രമാണ്.നിങ്ങൾക്കും സ്ഥിരമായി മുടികൊഴിച്ചിലിന്റെ പ്രശ്നമുണ്ട് എങ്കിൽ അധികം പാടായ ഷാംപൂ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പകരം പ്രകൃതിദത്തമായ താളി ഉപയോഗിച്ച് തലകുളിക്കാം. ഇതിനായി ചെമ്പരത്തി ഇല ചെമ്പരത്തിപ്പൂക്കൾ ഉണക്കിപ്പൊടിച്ചത് വെള്ളിലത്താളി കുറുന്തോട്ടി താളി എന്നിങ്ങനെ മാറിമാറി ഉപയോഗിക്കാം.
ഒപ്പം തന്നെ തലേദിവസം വെള്ളത്തിൽ കുതിർത്ത ഉലുവ അരച്ച് പേസ്റ്റ് രൂപമാക്കി തലയിൽ പുരട്ടിയും നിങ്ങൾക്ക് കുളിക്കാം. പേരയിലയുടെ കൂമ്പ് അരച്ച് പേസ്റ്റാക്കി തലയിൽ പുരട്ടിയോ, ഇത് വെള്ളത്തിൽ തിളപ്പിച്ച ശേഷം തലയിൽ സ്പ്രേ ചെയ്തു ഉപയോഗിക്കാം. മുട്ടയുടെ വെള്ള മാത്രം തലയിൽ മസാജ് ചെയ്തു പിടിപ്പിച്ച ശേഷം കുളിക്കുന്നതും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.