ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ വാസ്തുപരമായ കാര്യങ്ങൾക്ക് ഒരുപാട് പ്രാധാന്യമുണ്ട്. കൃത്യമായ വാസ്തു അനുസരിച്ചല്ല വീട് പണിയുന്നത് എങ്കിൽ തീർച്ചയായും ആ വീട്ടിൽ താമസിക്കുന്നത് ഒരുപാട് ദോഷങ്ങൾ നിങ്ങൾക്ക് ഉണ്ടാകാൻ കാരണമാകും. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു വീട് പണിയുന്ന സമയത്ത് വീടിനകത്ത് ഉള്ള വാസ്തുപരമായ കാര്യങ്ങളും വീട്ടിലേക്കുള്ള വഴി പോലും പ്രാധാന്യത്തോടുകൂടി നോക്കിക്കാണണം. നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന മിക്കവാറും .
പ്രശ്നങ്ങൾക്കെല്ലാം തന്നെ അടിസ്ഥാനമാകുന്നത് ഈ വാസ്തു പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്ന സമയത്ത് ചെറിയ രീതിയിലുള്ള കാര്യങ്ങളാണ് എങ്കിൽ പോലും വാസ്തു അനുസരിച്ച് മാത്രം പണിയുക.നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി നിലനിൽക്കുന്ന വീടിനകത്തുള്ള ചിന്തകളും പുറത്തുപോകുന്നതിനും നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ വാസ്തു കൃത്യമായി പണിയാം. ഇതനുസരിച്ച് നിങ്ങളുടെ വീടിന്റെ കന്നിമൂല എപ്പോഴും അല്പം ഉയർന്നിരിക്കണം.
അതുപോലെതന്നെ ആ ഭാഗത്ത് ബാത്റൂം അടുക്കള സെപ്റ്റിക് ടാങ്ക് തുടങ്ങിയ അഴുക്ക് ചാലുകൾ ഒന്നും തന്നെ വരാൻ പാടില്ല. എപ്പോഴും വൃത്തിയും ശുദ്ധമായി ഈ കന്നിമൂല സൂക്ഷിക്കാം. ഇത്തരത്തിൽ തന്നെ ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഭാഗമാണ്. നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന് എപ്പോഴും നാല് കട്ടിളപ്പടികൾ ഉണ്ടായിരിക്കണം. പ്രധാന വാതിൽ എപ്പോഴും വടക്ക് കിഴക്കേ മൂലയിലേക്ക് തിരിഞ്ഞിരിക്കുന്നത് വടക്ക് ദർശനമായി ഇരിക്കുന്നത് ആണ് ഉചിതം.
വീട്ടിലേക്കുള്ള വഴിയും വടക്കു കിഴക്കേ ദിശയിൽ നിന്നും വരുന്നതാണ് ഇപ്പോഴും അനുയോജ്യം. പൂജാമുറിയും അടുക്കളയും എല്ലാം തന്നെ ഒരുപാട് കൃത്യമായി വാസ്തുവനുസരിച്ച് ആയിരിക്കണം പണിയേണ്ടത്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.