അരിമ്പാറ പാലുണ്ണി എന്നിവ ഉണ്ടായി മുഖവും ശരീരവും വികൃതമാകുന്നത് ചിലപ്പോഴൊക്കെ ആളുകൾക്ക് ശാരീരികമായും മാനസികമായും അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. മാംസ തടിപ്പുകൾ മുഖത്ത് ഉണ്ടാകുന്നത് ഒരു കോൺഫിഡൻസ് കുറവിനും കാരണമാകും. നിങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് ഇത്തരത്തിൽ അരിമ്പാറ, ആണി, പാലുണ്ണി എന്നിവയെല്ലാം .
ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ എളുപ്പം തന്നെ നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് ഇവ പൂർണമായും ഒഴിവാക്കാൻ സാധിക്കും. ഇതിനായി നിങ്ങൾക്ക് ഗുണപ്രദമായ രീതിയിൽ എരിക്കിന്റെ ഇല ഉപയോഗിക്കാം. ശരീരത്തിന്റെ ഏതു ഭാഗത്തുള്ള വേദനകൾ ഒഴിവാക്കാനും ചൂടാക്കി ഉപയോഗിക്കുന്നത് ഉപകരിക്കാറുണ്ട്. എന്നാൽ ഈ എരിക്കിന്റെ ഇല പൊട്ടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന പശ നിങ്ങളുടെ ഈ അരിമ്പാറ പാലുണ്ണി എന്നിവയെല്ലാം പൂർണമായും ഒഴിഞ്ഞു പോകാൻ സഹായിക്കും.
ശരീരത്തിൽ തൊലിപ്പുറമേ ആകാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ പശ അരിമ്പാറയുടെയോ പാലുമ്മേടെയോ മുകൾഭാഗത്ത് മാത്രം വരുന്ന രീതിയിൽ ആയിരിക്കണം ഉപയോഗിക്കേണ്ടത്. എരിക്കിന്റെ പശ മാത്രമല്ല സോപ്പും ചുണ്ണാമ്പു തുല്യ അളവിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതും ഈ അരിമ്പാറ ഇല്ലാതാക്കാൻ സഹായിക്കും. സോഡാ പൗഡറും ചുണ്ണാമ്പും ചേർത്ത് ഉപയോഗിക്കുന്നതും ഗുണപ്രദമാണ്. ഒരു കഷണം ഇഞ്ചി എടുത്ത് അഗ്രഭാഗം കൂർപ്പിച്ച് ശേഷം.
ചുണ്ണാമ്പിൽ മുക്കി അരിമ്പാറയുടെ മുകളിലായി വെച്ചുകൊടുക്കുന്നത് ഇതിനെ ഇല്ലാതാക്കാൻ സഹായിക്കും. വെളുത്തുള്ളി അടുപ്പിലിട്ട ചുട്ടെടുത്ത ശേഷം അതിന്റെ അഗ്രഭാഗം മുറിച്ചു കളഞ്ഞു ഈ അരിമ്പാറയുടെ മുകളിലായി വെച്ചു കൊടുക്കാം. ഇത്തരത്തിൽ പല മാർഗത്തിലൂടെയും നിങ്ങൾക്ക് അരിമ്പാറ പാലുണ്ണി ആണി എന്നിവയെല്ലാം കൊഴിഞ്ഞു പോകുന്നതിനായി ഉപയോഗിക്കാം. എല്ലാ മാർഗവും നിങ്ങൾക്ക് ഉപകാരപ്രദമാകും എങ്കിലും മുഖത്ത് ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.