അസിഡിറ്റി ഒരു വലിയ ജീവിതപ്രശ്നമായി മാറുന്ന ചില ആളുകളും സാഹചര്യങ്ങളും ഉണ്ട്. പ്രത്യേകമായി ചില ആളുകൾ കഴിക്കുന്ന ഏത് ഭക്ഷണവും അവരുടെ ശരീരത്തിന് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാം. അങ്ങനെ നിങ്ങൾക്ക് സ്ഥിരമായി അനധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനുവേണ്ടി സ്കിൻ പ്രിക് ടെസ്റ്റ് നടത്തുക. ഈ ടെസ്റ്റ് ഉള്ള നടത്തിയാൽ തന്നെ നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്ന ഭക്ഷണം ഏതാണ് . എന്ന് വരെ മനസ്സിലാകും. സ്ഥിരമായി അസിഡിറ്റിയും ഗ്യാസ്ട്രബിൾ മൂലം കീഴ്വായു വിട്ടു നടക്കുന്ന ആളുകളുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെ ശബ്ദത്തോടെയും ശബ്ദമില്ലാതെയും നിങ്ങൾക്ക് ഗ്യാസ് പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ശരിയായ രീതിയിൽ ഭക്ഷണം ദഹിക്കാതെ വരുന്നതാണ്. ശരീരത്തിലെ ദഹന വ്യവസ്ഥയിലുള്ള നല്ല ബാക്ടീരിയകളെ അളവ് കുറയുന്നതും ചീത്ത ബാക്ടീരിയകൾ കൂടുതൽ ശക്തി പ്രാപിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാക്കും. നിങ്ങൾക്ക് ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ഇതിന് പ്രതിരോധിക്കുന്നതിന് നല്ല പ്രതിവിധികൾ വീട്ടിൽ തന്നെ ചെയ്യാം.
നിങ്ങളുടെ ഭക്ഷണത്തിലൂടെ തന്നെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കുമോ എന്നത് പരീക്ഷിച്ച് അറിയണം. പിന്നീടാകാം മരുന്നുകളുടെ ഉപയോഗം. ഒരുപാട് മരുന്നുകൾ പല രോഗങ്ങൾക്കുമായി വാരിവലിച്ച് കഴിക്കുന്നതും ശരീരത്തിലെ ദഹന പ്രശ്നങ്ങൾക്കും വയറിനകത്ത് പുണ്ണും ചൊറിച്ചിലും ഉണ്ടാകുന്നതിനും കാരണമാകും. ശരീരത്തിന് പുറത്ത് ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടാകുമ്പോൾ ഇതൊന്നും എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു .
അതേ ബുദ്ധിമുട്ട് തന്നെ വയറിനകത്തു ഉണ്ടാകുന്ന മുറിവുകളും ഉണ്ടാക്കുന്നുണ്ട്. ദിവസവും ഭക്ഷണം പാചകം ചെയ്യുമ്പോൾ ഇതിനുവേണ്ടി ചക്കിലാട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കാം. പകരം ഒലിവോയിലും ഉപയോഗിക്കാം. ദിവസവും വെറും വയറ്റിൽ ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ കുടിക്കുന്നതും ദഹന പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കും.