പല്ലുകളിൽ കറുപ്പും മഞ്ഞയും നിറത്തിലുള്ള കറ ഉണ്ടാകുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട്. ഇത്തരത്തിൽ പല്ലിൽ കാണുന്ന കറ പൂർണ്ണമായും ഇല്ലാതാക്കാനും പല്ലുകളിലെ മഞ്ഞനിറം മാറ്റി കൂടുതൽ വെളുത്ത നിറം ഉണ്ടാക്കുന്നതിനുവേണ്ടി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിക്കാം. പ്രധാനമായും പല്ലുകളിൽ കറ ഉണ്ടാകുന്നത് നല്ല ഒരു ഭക്ഷണശീലം ഇല്ലാത്തത് തന്നെയാണ്. സ്ഥിരമായി പുകയില്ല ഉൽപ്പന്നങ്ങളുടെ ഉപയോഗവും മദ്യപാന ശീലവും ഇത്തരത്തിൽ പല്ലുകളിൽ കറ ഉണ്ടാക്കും.
നിങ്ങളുടെ അടുക്കളയിൽ വീട്ടിൽ തന്നെ പൊടിച്ചുണ്ടാക്കിയ മഞ്ഞൾപ്പൊടി ഉണ്ടെങ്കിൽ ഒരു ടീസ്പൂൺ എടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ തന്നെ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഇതിലേക്ക് അല്പം വെള്ളം ചേർത്ത് ഒരു പേസ്റ്റ് രൂപമാക്കിയെടുക്കാം. ദിവസവും പല്ലുതേക്കുന്നതിന് മുൻപായി മഞ്ഞൾപൊടി മിക്സ് കൊണ്ട് ബ്രഷ് ഉപയോഗിച്ച് പല്ലുകൾക്ക് വിടവിലും പല്ലുകളിൽ നല്ലപോലെ തേച്ചു വെച്ചാൽ തന്നെ മഞ്ഞനിറം പൂർണമായും മാറിക്കിട്ടും.
പണ്ടുകാലം മുതലേ നമ്മൾ ഉപയോഗിച്ചിരുന്ന ഉമിക്കരിമിക്സ് നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാനായി ഉപയോഗിക്കാം. ഇതിനായി അല്പം ഉമിക്കരി ഒരു പാത്രത്തിലേക്ക് എടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കുരുമുളകുപൊടി ചേർത്തു കൊടുക്കാം അല്പം ഉപ്പും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം പല്ലു തേക്കാനായി ഉപയോഗിക്കാം.
ദിവസവും നിങ്ങൾ പല്ല് തേക്കുന്നത് ഈ മിക്സ് കൊണ്ടാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ പല്ലുകൾക്ക് നല്ല തിളക്കവും ആരോഗ്യവും ഉണ്ടാകും. ഇന്ന് നാം ഉപയോഗിക്കുന്ന പലതരത്തിലുള്ള ടൂത് പേസ്റ്റുകളും പല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടാൻ കാരണമാകുന്നു. ഇതിനകത്തുള്ള കെമിക്കലുകൾ ആണ് ഇതിന് കാരണമാകുന്നത്.