കരിഞ്ചീരകവും ചെമ്പരത്തിയും നിങ്ങളുടെ മുടിയിഴകൾ കറുപ്പിക്കാൻ ഒരുപാട് പ്രയോജനകരമായ വസ്തുക്കളാണ്. പലതരത്തിലുള്ള കെമിക്കലുകളും അടങ്ങിയിട്ടുള്ള ഡൈകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ഡെയിലികൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ തലമുടികൾ കറുക്കുന്നതിനോടൊപ്പം തന്നെ തലയോടിനെ അലർജി പോലുള്ളവ ഉണ്ടാകാൻ ഇടയാകും.
പലർക്കും തലയോട് ചൊറിഞ്ഞ് പൊട്ടുന്ന അവസ്ഥയും, രക്തം ഒലിക്കുന്ന അവസ്ഥയും പോലും ഈ കെമിക്കലുകൾ അടങ്ങിയ ഡൈ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകാം. അതുകൊണ്ട് നിങ്ങളുടെ മുടിയില്ലാത്ത അർപ്പിക്കുന്ന നിങ്ങൾ തന്നെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കുന്ന നാച്ചുറൽ ഡൈ ശീലമാക്കാം.
ഇങ്ങനെ ഒരു നാച്ചുറൽ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് കരിംജീരകം തന്നെയാണ്. കരിഞ്ചീരകം ആവശ്യത്തിന് എടുത്ത് നല്ലപോലെ വറുത്തെടുത്ത ശേഷം മിക്സി ജാറിൽ പൊടിച്ചെടുക്കാം. ഇത് നല്ല നൈസ് ആയി പൊടിച്ചെടുത്ത്, ചെമ്പരത്തി പൂവുകളുടെ ഇത് ഇതലുകൾ പൊഴിച്ചെടുത്ത് മിക്സി ജാറിൽ ജ്യൂസ് അടിച്ചെടുക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഒരു ടീസ്പൂൺ നെല്ലിക്കാപ്പൊടിയും ഒരു ടീസ്പൂൺ ഹെന്ന പൗഡർ നല്ലപോലെ വറുത്തെടുക്കാം.
ഇതിലേക്ക് ആവശ്യത്തിന് കരിംജീരകം പൊടിച്ചത് ചേർത്ത് കൊടുക്കാം. ശേഷം ചെമ്പരത്തി പൂവിന്റെ ജ്യൂസ് ചേർത്ത് ഒരു പേസ്റ്റ് രൂപമാക്കി എടുക്കാം. ഒരു രാത്രി മുഴുവൻ ഇത് ഇരുമ്പ് പാത്രത്തിൽ മൂടിവയ്ക്കുക. രാവിലെ നല്ല തിക്ക് പേസ്റ്റ് ലഭിക്കും. ഇത് ആവശ്യത്തിന് ലൂസാക്കാനായി ചെമ്പരത്തിയുടെ ജ്യൂസ് ചേർത്ത് കൊടുക്കാം. ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നിങ്ങളുടെ തലമുടിയിൽ ഇത് നല്ലപോലെ തേച്ചു പിടിപ്പിക്കാം. മുടിയിഴകളെ നാച്ചുറലായി കറുപ്പിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ് ഇത്.