ചിങ്ങമാസത്തിലെ പൗർണമി ദിനം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു ദിനമാണ് പ്രത്യേകിച്ചും ലക്ഷ്മി ഭക്തർക്ക് ഇവരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്ന സമയമാണ് ഇത്. ജീവിതത്തിന്റെ പുതിയ മേഖലകൾ തുറന്നു കിട്ടാനും സൗഭാഗ്യങ്ങളും ധനവും വന്നുചേരുന്നതും ഈ സമയം വളരെയധികം സഹായകമാണ്. പ്രത്യേകിച്ച് ഈ പൗർണമി ദിനം അവസാനിക്കുന്നതിന് മുൻപേ തന്നെ ലക്ഷ്മിദേവി ചിത്രം എടുത്ത് സങ്കൽപ്പം മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കുക.
ഇങ്ങനെ മനസ്സിന് സങ്കല്പം എടുത്ത് പ്രാർത്ഥിക്കുകയും സാധിക്കുന്നവർ ക്ഷേത്രത്തിൽ പോവുകയും ചെയ്യുകയാണ് എങ്കിൽ വലിയ സൗഭാഗ്യങ്ങൾ വന്നുചേരും. പ്രത്യേകിച്ച് പൗർണമി ദിനത്തിന്റെ ഏതെങ്കിലും ഒരു സമയത്ത് ക്ഷേത്രത്തിൽ പോയി രക്തപുഷ്പാഞ്ജലി സമർപ്പിക്കുക വഴി നിങ്ങളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ തേടിയെത്തും. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവരാണ് എങ്കിൽ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ ലക്ഷ്മി ദേവി ചിത്രം തുടച്ചുമിനുക്കി.
ഇതിനുമുൻപിൽ ആയി ചുവന്ന നിറത്തിലുള്ള പൂക്കൾ സമർപ്പിച് പ്രാർത്ഥിക്കാം. അതുപോലെ തന്നെ ലക്ഷ്മി ഗായത്രി മന്ത്രവും മൂന്നുതവണ പൂജാമുറിയിൽ വിളക്ക് വെച്ച് ചൊല്ലുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. പ്രത്യേകിച്ച് ഒരു നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് എന്ന് കണക്കാക്കാൻ ആകില്ല. ഇന്നേ ദിവസത്തിൽ കൃത്യമായി ഈ രീതിയിൽ പ്രാർത്ഥിക്കുന്ന ആളുകൾക്ക് മാത്രമാണ് ഇത്തരം സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുന്നത്.
ക്ഷേത്രങ്ങളിൽ പോയി ലക്ഷ്മി ദേവി ദർശനം നടത്താൻ സാധിക്കുന്നു എങ്കിൽ ഇത് മഹാഭാഗ്യമായി കരുതുക. സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ ലക്ഷ്മിദേവി ചിത്രം കൂടി മുൻപിൽ എടുത്തു വയ്ക്കുക. ചുവന്ന പുഷ്പങ്ങളാണ് ലക്ഷ്മി ദേവിക്ക് കൂടുതൽ ഇഷ്ടം. അതുകൊണ്ടുതന്നെ ചുവന്ന പുഷ്പങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുക. നിങ്ങളുടെ മനസ്സിലെ ആഗ്രഹം എത്രതന്നെ വലുത് ആയാലും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും സാധിച്ചു കിട്ടും.