ഇന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ ഇടയിൽ കേരളത്തിലെ ആളുകൾക്ക് തന്നെയാണ് പ്രമേഹം എന്ന രോഗം അമിതമായി കാണപ്പെടുന്നത്. മിക്കവാറും എല്ലാ ആളുകൾക്കും തന്നെ ചെറിയ അളവിലെങ്കിലും പ്രമേഹം ഉണ്ട് എന്ന് ഒരു വാസ്തവമാണ്. നിങ്ങളുടെ ഇന്നത്തെ ജീവിത രീതിയിൽ വന്ന വ്യതിയാനങ്ങൾ തന്നെയാണ് ഇത്തരത്തിൽ നമ്മെ ഒരു പ്രമേഹ രോഗിയാക്കി മാറ്റുന്നത്. നമ്മുടെ ഭക്ഷണരീതി എന്നത് പാത്രത്തിന്റെ 80% കാർബോഹൈഡ്രേറ്റ് ബാക്കി 20 ശതമാനം മാത്രം കറികളാണ് എന്നതാണ്.
യഥാർത്ഥത്തിൽ ഇതിനു നേരെ വിപരീതമായ ഒരു ഭക്ഷണരീതിയാണ് നാം പാലിക്കേണ്ടത്. കഴിക്കാൻ എടുക്കുന്ന പാത്രത്തിന്റെ 20% മാത്രമാണ് കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്താവും. ബാക്കി ഭാഗമെല്ലാം ഇലക്കറികളും പച്ചക്കറികളും കൊണ്ട് നിറയ്ക്കുക. ഇങ്ങനെ ധാരാളമായി പച്ചക്കറികൾ കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ദഹനം മാത്രമല്ല ശരീരത്തിന്റെ മെറ്റബോളിസം മുഴുവനായും ആരോഗ്യപ്രദമായി മാറും. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികളുടെ എണ്ണം വർദ്ധിപ്പിക്കാനായി ശ്രമിക്കുക.
ശരീരഭാരം കുറയുക എന്നത് തന്നെയാണ് പ്രമേഹ രോഗത്തിന് ഏറ്റവും നല്ല ഒരു പ്രതിവിധി. ഭാരം കുറയ്ക്കുക എന്നതുകൊണ്ട് മാത്രം അർത്ഥമില്ല കൃത്യമായ വ്യായാമ ശീലവും ഭക്ഷണരീതിയും പാലിക്കുകയും വേണം. ഇന്ന് പ്രമേഹമുള്ള മിക്കവാറും ആളുകൾ എല്ലാം തന്നെ രാവിലെ നടക്കാൻ വേണ്ടി പോകാറുണ്ട്. എന്നാൽ നടത്തം എന്നത് പ്രമേഹരോഗിച്ച് ഒരു നല്ല വ്യായാമ ശീലമല്ല. പ്രമേഹമുള്ള വ്യക്തിയാണ് എങ്കിൽ ശരീരത്തിലെ അരയ്ക്കു മുകളിലോട്ട് സ്ട്രെയിൻ ചെയ്യുന്ന രീതിയിലുള്ള വ്യായാമങ്ങൾ ആണ് കൂടുതലും ചെയ്യേണ്ടത്. ചില ആളുകൾക്ക് ഉള്ള ഒരു അബദ്ധധാരണയാണ് പപ്പായ, പാവയ്ക്ക എന്നിവയെല്ലാം ജ്യൂസ് അടിച്ചു കുടിക്കുന്നത് പ്രമേഹം കുറയ്ക്കും എന്നത്.
എന്നാൽ യഥാർത്ഥത്തിൽ ഇത് ശരീരത്തിന് അല്പം ആരോഗ്യകരമായ ഗുണങ്ങൾ നൽകുന്നുണ്ട് എന്നതല്ലാതെ പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നില്ല. പ്രമേഹത്തിന്റെ ആരംഭഘട്ടമാണ് എങ്കിൽ നൂറിന് മുകളിലേക്ക് പ്രമേഹം വരുന്നതായി കാണാം. 60 മുതൽ 120 വരെയാണ് പ്രമേഹത്തിന്റെ നോർമൽ ലെവൽ. എന്നാൽ 80 നും 100 നെക്കും മുകളിലേക്ക് പോകുന്നത് തന്നെ പ്രമേഹത്തിന്റെ ആരംഭ ഘട്ടമായി മനസ്സിലാക്കാം. ഇങ്ങനെ ഒരു ലെവൽ കാണുന്നുണ്ട് എങ്കിൽ, നിങ്ങൾ വ്യായാമം ചെയ്യേണ്ടതും ഭക്ഷണം കുറക്കേണ്ടതും ശരീരഭാരം കൃത്യമായ ഒരു ബിഎംഐ ലെവൽ നിലനിർത്തേണ്ടതും അത്യാവശ്യമാണ്.