പ്രമേഹം എന്ന ഒരു അവസ്ഥ ഇന്ന് ഇല്ലാത്ത ആളുകളില്ലാ എന്ന് തന്നെ വേണമെങ്കിൽ പറയാം. അത്രയധികം പ്രമേഹ രോഗികൾ നമുക്ക് ചുറ്റും കാണാനാകും. പ്രത്യേകിച്ചും നമ്മുടെ ജീവിതശൈലിയാണ് ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം കോമൺ ആയി കാണാൻ ഉള്ള കാരണം. ശാരീരിക അധ്വാനം കുറവും എന്നാൽ ശരീരത്തിലെക്ക് ചെല്ലുന്ന ഭക്ഷണത്തിന്റെ അളവും അതിലടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് കൂടുതലാണ് എന്നതാണ് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാക്കാനുള്ള പ്രധാന കാരണം.
ഒന്നുമില്ലെങ്കിലും കൂടിയും വർഷത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് നോക്കുന്നത് വളരെയധികം നന്നായിരിക്കും.ഇങ്ങനെ ചെയ്ന്നതു വഴി ഭാവിയിൽ പ്രമേഹം ഉണ്ടാക്കാനുള്ള സാധ്യതകൾ ഉണ്ടോ എന്നതുപോലും മനസ്സിലാക്കാനാകും. നോർമലായി പ്രമേഹത്തിന്റെ അളവ് ഇരുന്നൂറിൽ കൂടിയാൽ പ്രമേഹ രോഗിയാണ് എന്നാണ് പറയുന്നത്. എന്നാൽ നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് 140നും 200 നും ഇടയിൽ ആയി വന്നാൽ തന്നെ ഇത് പ്രമേഹത്തിന്റെ മുൻ ലക്ഷണമാണ് എന്ന് മനസ്സിലാക്കാം.
നിങ്ങൾക്കും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാനുണ്ട് എങ്കിൽ തീർച്ചയായും ഭക്ഷണവും വ്യായാമവും വളരെ കൃത്യമായി നിയന്ത്രിക്കണം. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക പ്രത്യേകമായി ഓരോ സമയത്തും ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിന്റെ 70ശതമാനവും ഇലക്കറികളും പച്ചക്കറികളും വെച്ച് ഇറക്കണം. വളരെ ചുരുങ്ങിയ അളവിൽ മാത്രം ചോറ് കഴിക്കാനായി ശ്രദ്ധിക്കുക. പ്രമേഹ രോഗികളാണ് എങ്കിലും ഇറച്ചിയും മുട്ടയും ഒന്നും ഉപേക്ഷിക്കേണ്ടതില്ല.
ചോറ് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ. പാവയ്ക്ക ജ്യൂസ് അടിച്ചു കുടിക്കുന്നത് പ്രമേഹ രോഗം മാറ്റം എന്ന ഒരു തെറ്റ് ദാരണ പലരിലും ഉണ്ടാകും.എന്നാൽ ഇതിൽ നിന്നും ഒരുപാട് നല്ല ഗുണങ്ങൾ ലഭിക്കുന്നു എന്നതിലുപരി പ്രമേഹത്തിനുള്ള മരുന്നായി ഒരിക്കലും കണക്കാക്കാൻ ആകില്ല. പകരം നിങ്ങൾക്ക് എബിസി ജ്യൂസ് നിങ്ങളുടെ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണമായി ഉപയോഗിക്കാം. പേരക്ക,കുക്കുംബർ, തണ്ണിമത്തൻ, എന്നിവയെല്ലാം തന്നെ ധാരാളം ആയി കഴിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ ദിവസവും ഏറ്റവും കുറഞ്ഞത് 40 മിനിറ്റ് എങ്കിലും ധാരാളം ആയി വ്യായാമം ചെയ്യണം.