മുടി കറുപ്പിക്കുക എന്നത് വലിയ ഒരു പ്രയത്നം.കാരണം പ്രായം കൂടുന്നതും അകാലനരയും മൂലം മുടിയിഴകൾ നരച്ചുവരുന്നത് പലപ്പോഴും ആളുകൾക്ക് മനോവിഷമം ഉണ്ടാക്കും. നിങ്ങളുടെ മുടിയും ഇത്തരത്തിൽ നരച്ചു തുടങ്ങിയോ എങ്കിൽ വിഷമിക്കേണ്ട. പലതരത്തിലുള്ള ഹെയർ ഡൈകളും നമുക്ക് കടകളിൽ നിന്നും മേടിക്കാൻ കിട്ടും. എന്നാൽ മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ചില ഡൈ ഉപയോഗിക്കുന്നത് അലർജി ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് പലർക്കും ഡൈ ഉപയോഗിക്കുക.
എന്നത് ഇഷ്ടമില്ലാത്ത കാര്യമായിരിക്കും. നിങ്ങളും ഇത്തരത്തിൽ വാങ്ങുന്ന ഡൈ ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തവരാണ് എങ്കിൽ നാച്ചുറലായി നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം. പ്രധാനമായും ഇത് തയ്യാറാക്കാനായി ഒരു സബോളയാണ് ആവശ്യമായി ഉള്ളത്. ഒരു സബോള മിക്സിയുടെ ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഇത് അരിച്ചെടുത്ത് ഇതിന്റെ നേരെ മാറ്റിവയ്ക്കുക.
അല്പം കരിംജീരകം വറുത്തെടുത്ത് പൊടിച്ച് വയ്ക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് കരിംജീരകം പൊടിച്ചതും രണ്ട് സ്പൂൺ മൈലാഞ്ചി പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഇത് പേസ്റ്റ് രൂപം ആകത്തക്കവിധം സബോളയുടെ ചേർത്തു കൊടുക്കാം. ശേഷം നല്ല കടുപ്പമുള്ള പഞ്ചസാര ചേർക്കാത്ത തേയില വെള്ളം കൂടി ചേർത്ത് ഇളക്കാം.
തീ കത്തിച്ച് ഈ മിക്സ് നല്ല പേസ്റ്റ് രൂപത്തിൽ ഡ്രൈ ആക്കി ആയി വരുന്നത് വരെയും ഇളക്കി കൊടുക്കാം. ശേഷം നിങ്ങൾക്ക് നിങ്ങളുടെ തലമുടിയിൽ ഇത് സവോള നീരുകൂടി ചേർത്ത് ഉപയോഗിക്കാം. നിങ്ങളുടെ മുടിയിഴകൾ നാച്ചുറൽ ആയി തന്നെ കറുത്ത കിട്ടും എന്നത് ഉറപ്പാണ്. ഇത് ഉപയോഗിച്ച് ശേഷം തല കഴുകുമ്പോൾ ഷാംപൂവൊ, സോപ്പ്, ചൂടുവെള്ളം എന്നിവയൊന്നും ഉപയോഗിക്കരുത്.