ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു കായാണ് നെല്ലിക്ക. നെല്ലിക്ക ദിവസവും കഴിക്കുന്നതു കൊണ്ട് നിങ്ങളുടെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും, ശരീരത്തിന് ഭാരം നിയന്ത്രിക്കാൻ, ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ശരീരത്തിൽ ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് നെല്ലിക്കക്ക് ഉണ്ട്.
അതുകൊണ്ടുതന്നെ ദിവസവും ഏറ്റവും കുറഞ്ഞത് രണ്ട് നെല്ലിക്ക എങ്കിലും കഴിക്കാനായി ശ്രമിക്കുക. കൂടുതലായി കഴിക്കുന്നത് കൊണ്ട് കൂടുതൽ പ്രയോജനകളൊന്നും ഉണ്ടാകുന്നില്ല. ഫൈബറും മറ്റും പൂർണമായും ശരീരത്തിന് ലഭിക്കണമെങ്കിൽ ഇത് നേരിട്ട് ചവച്ച് കഴിക്കുന്നതാണ് ഉത്തമം. ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് കൊണ്ട് ഇതിലുള്ള പൂർണമായ ഗുണങ്ങളും ശരീരത്തിന് ലഭിക്കില്ല.
കബക്കെട്ട് ജലദോഷം എന്നിവ മാറാനായി നെല്ലിക്കയും മഞ്ഞളും ചേർത്തു കഴിക്കുന്നത് ഉത്തമമാണ്. ശരീര ഭാരം വർധിപ്പിക്കാണും ദിവസവും 2 നെല്ലിക്ക കഴിക്കുന്നത് തുടർച്ചയായി 3 മാസം തുടർന്നാൽ സാധിക്കും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ദിവസവും നെല്ലിക്ക ശീലമാക്കാം. ശരീര ശോധന വർധിപ്പിക്കാണും നെല്ലിക്ക ഉത്തമമാണ്.
നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഇനി നിങ്ങളും ഇത് ശീലമാക്കും. ഇതിന്റെ ഇലയും ഒരുപാട് ഗുണങ്ങളുള്ളതാണ്. ചർമ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നെല്ലിക്ക ഇല തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. ഇത്തരത്തിൽ നെല്ലിക്ക ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നു.