ശരീരത്തിന്റെ ചർമ്മ കാന്തി നൽകാനും ആരോഗ്യം സംരക്ഷിക്കാനും ഒരുപോലെ സഹായിക്കുന്ന പഴവർഗ്ഗമാണ് ആപ്പിൾ. ബീറ്റ് റൂട്ട് ക്യാരറ്റ് എന്നിവയും കൂടി ഇതിനോടൊപ്പം ചേർത്ത് ജ്യൂസ് ഉണ്ടാക്കി ദിവസവും കുടിക്കുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകാൻ പോകുന്ന ഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ചർമം കൂടുതൽ മൃദുലമാകാനും ചർമ്മത്തിലെ കറുത്ത പാടുകൾ മാറുന്നതിനും ഡ്രൈനെസ്സ് മാറി ചർമ്മത്തിൽ കൂടുതൽ മോഷർ നിലനിൽക്കാനും.
ഈ ജ്യൂസ് ദിവസവും കഴിക്കുന്നത് സഹായിക്കും. പ്രത്യേകിച്ചും നിങ്ങൾക്ക് തിമിരം പോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതയെ പോലും ഇല്ലാതാക്കാൻ ഈ ജ്യൂസ് ദിവസവും കുടിക്കുന്നത് സഹായിക്കും. നിങ്ങളുടെ എല്ലാ അവയവങ്ങൾക്കും ഒരുപോലെ ഗുണം നൽകുന്ന ഒന്നാണ് ഈ എബിസി ജ്യൂസ്. എപ്പോഴും ഈ ജ്യൂസ് ഭക്ഷണത്തിനോടൊപ്പം കഴിക്കുക എന്നതിനേക്കാൾ നല്ലത് വെറും വയറ്റിൽ രാവിലെ കഴിക്കുന്നതാണ്. ഇത്തരത്തിൽ രാവിലെ തന്നെ കഴിക്കാൻ സാധിക്കാത്തവരാണ് എങ്കിൽ ഭക്ഷണം കഴിക്കുന്നതിന്.
അരമണിക്കൂർ മുൻപേ ആയി കഴിക്കാം. ഇതും സാധിക്കാത്തവരാണ് എങ്കിൽ രണ്ട് ഭക്ഷണത്തിന്റെ ഇടയ്ക്കുള്ള സമയത്ത് കഴിക്കുന്നതും നല്ലതാണ്. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ മൂന്നും കൂടി ജ്യൂസ് ഉണ്ടാക്കി കഴിക്കുക എന്ന് പറയുമ്പോൾ ഇതിനെ അരിച്ചെടുക്കാതെ നേരിട്ട് കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. മിക്സിയുടെ ജാറിൽ വെറുതെ ഒന്ന് ക്രഷ് ചെയ്ത് എടുത്തു കഴിക്കുകയാണെങ്കിൽ കൂടുതൽ ഗുണം കിട്ടും. ചെറിയ കുട്ടികൾക്കാണ് കൊടുക്കുന്നത് എങ്കിൽ ഇത് ജ്യൂസ് അടിച്ച് അരിച്ചെടുക്കാതെ തന്നെ വെള്ളത്തിൽ ചെയ്തു.
കൊടുക്കുന്നതായിരിക്കും നല്ലത്. കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിൽ നിന്നും ബീറ്റ്റൂട്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഒരു ഡോക്ടറുടെ സഹായത്തോടുകൂടി ഈ ജ്യൂസ് കഴിക്കുന്ന രീതി തിരഞ്ഞെടുക്കാം. അരക്കഷണം ആപ്പിൾ അരക്കഷണം ക്യാരറ്റ് കാൽ കഷണം ബീറ്റ്റൂട്ട് എന്നിവ അരച്ചെടുത്ത് നിങ്ങൾക്ക് ദിവസവും കഴിക്കാം. കാഴ്ച ശക്തി വർധിപ്പിക്കാനും ഇത് വളരെ സഹായകമാണ്. വിറ്റമിൻ ബിറ്റമിൻ സി വിറ്റമിൻ എ വിറ്റാമിൻ ബി സിക്സ് ബി 12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ ജ്യൂസിൽ. അതുകൊണ്ട് നിങ്ങൾക്കും ഇത് ശീലമാക്കാം.