കാക്ക എന്നത് ഐശ്വര്യത്തിന്റെ ലക്ഷണം ആയിട്ടുള്ള ഒരു ജീവിയാണ്. പലപ്പോഴും ഹൈന്ദവ ആചാരപ്രകാരം വിശ്വസിക്കുന്നത് ഇവർ പിതൃക്കന്മാരുടെ പ്രതിരൂപം ആണ് എന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലോ വീട്ടുപരിസരത്തോ കാക്കകളെ കാണുന്നുണ്ട് എങ്കിൽ ഇവയെ ഒരിക്കലും ആട്ടിപ്പായിക്കാതിരിക്കുക. കാക്കകൾ നിങ്ങളുടെ വീട്ടിലോ വീട്ടു പരിസരത്തോ നിങ്ങൾ ദിവസത്തിൽ ഒരു തവണ പോലും കാക്കയെ കാണാതിരിക്കുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ മനസ്സിലാക്കുക.
ഏതോ വലിയ ദുരന്തം നിങ്ങളെ തേടി വരാൻ പോകുന്നു എന്നത്. ദിവസവും നിങ്ങളുടെ വീട്ടു പരിസരത്ത് കാക്ക വരുന്നതും നിങ്ങൾ ഏതെങ്കിലും യാത്ര പുറപ്പെടാനായി പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് തലയ്ക്കു മുകളിലൂടെ കാക്ക കരഞ്ഞുകൊണ്ട് പറക്കുന്നതും ഐശ്വര്യത്തിന്റെ ലക്ഷണമായി കരുതാം. കാക്ക തനിച്ചല്ലാതെ തന്റെ ഇണയും ആയിട്ടാണ് നിങ്ങളുടെ വീട്ടുപരിശിൽ കാണുന്നത് എങ്കിൽ വീട്ടിലെ മംഗള കർമ്മങ്ങൾക്കും സൗഭാഗ്യങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കും. മിക്കപ്പോഴും വീടിന്റെ തെക്കുഭാഗത്തുള്ള മരച്ചില്ലയിൽ.
ഇരുന്ന് കാക്ക കരയുന്നത് ദോഷമാണ് എന്ന് പറയാറുണ്ട്. എന്നാൽ ചിങ്ങമാസത്തിൽ നിങ്ങളുടെ വീടിന്റെ ഏതെങ്കിലും പരിസരത്ത് മരത്തിന്റെ മുകളിലായി കാക്ക മുട്ടയിട്ട് കൂടുകെട്ടി താമസിക്കുന്നത് സമ്പന്നതയുടെയും സമൃദ്ധിയുടെയും വരവിനെ കാണിക്കുന്നു. നിങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ തീർച്ചയായും അല്പം ഭക്ഷണം ഇതിൽ നിന്നും കാക്കയായി മാറ്റിവയ്ക്കണം. നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി വേസ്റ്റ് അല്ല കാക്കയ്ക്ക് കൊടുക്കേണ്ടത്.
കാക്കയ്ക്ക് വേണ്ടി പ്രത്യേകമായി മാറ്റിവയ്ക്കുന്ന ഭക്ഷണം ആയിരിക്കണം നൽകേണ്ടത്. ഇങ്ങനെ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുമ്പോൾ കാക്ക ഇത് കഴിക്കാതെ മാറ്റുന്നുണ്ട് എങ്കിൽ പിതൃ ദോഷമാണ് കാണിക്കുന്നത്. ഏറ്റവും പ്രത്യേകമായി രാവിലെ ഉണർന്നു വരുന്ന സമയത്ത് വീടിന്റെ പ്രധാന വാതിലിൽ നിന്നും നോക്കുന്ന ഭാഗത്ത് കാക്ക തന്റെ ചിറകുകൾ കൊത്തി മിനുക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ ഐശ്വര്യം വർധിക്കാൻ പോകുന്നതായി മനസ്സിലാക്കാം.