ശരീരത്തിന് ഏറ്റവും അധികം ആവശ്യമായിട്ടുള്ള ഒന്നാണ് ജലം. എന്നാൽ പലപ്പോഴും ഇന്ന് ആളുകൾ ശ്രദ്ധക്കുറവുകൊണ്ട് തെറ്റുവരുത്തുന്നതും ഈ വെള്ളം കുടിക്കുന്നത് കാര്യത്തിൽ തന്നെയാണ്. ഒരു കിലോ ഭാരമുള്ള വ്യക്തി ഏറ്റവും കുറഞ്ഞത് 200 മില്ലി വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. ഇവരുടെ ഭാരം കൂടുന്നതനുസരിച്ച് വെള്ളത്തിന്റെ അളവും കൂട്ടണം. വെള്ളം അധികമായി കുടിക്കുന്നത് കൊണ്ട് ശരീരത്തിലെ ഒരു തരത്തിലുള്ള ദോഷങ്ങളും ഉണ്ടാകില്ല.
വെള്ളം കുടിക്കുന്ന അളവ് മൂത്രമൊഴിച്ച് പോകുന്നതിന്റെ അളവനുസരിച്ച് ക്രമപ്പെടുത്താൻ ശ്രദ്ധിക്കണം. പ്രത്യേകമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചില അലർജി രോഗങ്ങൾക്കും ചൊറിച്ചിൽ, ഡ്രൈനസ് എന്നിവയ്ക്ക് എല്ലാം കാരണമാകുന്നത് ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നതാണ്. ഈ തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ട് എങ്കിൽ ദിവസവും നിങ്ങൾ ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടതാണ്. മൂത്രമൊഴിക്കുന്ന സമയത്ത് മൂത്രത്തിൽ പത കാണുന്നുണ്ടോ എന്ന് നിങ്ങൾ ശ്രദ്ധിക്കണം.
ഇത്തരത്തിൽ മൂത്രത്തിൽ പത ഉണ്ടാകുന്നതിനെ പ്രധാന കാരണം കിഡ്നി സംബന്ധമായ രോഗങ്ങളുടെ ഭാഗമാണ്. പ്രമേഹം ഉയർന്ന അളവിൽ എത്തിയിരിക്കുന്ന ആളുകൾക്കും ഇത്തരത്തിൽ മൂത്രത്തിൽ പത കാണാറുണ്ട് . മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നുണ്ടെങ്കിൽ ഇത് മൂത്രാശയെ സംബന്ധമായ രോഗങ്ങളുടെ ഭാഗമായി ആയിരിക്കും. മൂത്രമൊഴിക്കുമ്പോൾ കടച്ചിലോ മൂത്രത്തിന് ഡാർക്ക് മഞ്ഞ നിറമുണ്ട് എങ്കിൽ ജലം ശരീരത്തിൽ വളരെയധികം കുറഞ്ഞു എന്നത് മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടായിട്ടുണ്ടോ എന്നതും സംശയിക്കാം.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളും ശരീരത്തിൽ നിന്നും പുറത്തു പോകുന്ന വേസ്റ്റിൽ നിന്നും മനസ്സിലാക്കാം. മൂത്രമൊഴിച്ചിട്ടും തീർന്നില്ല വീണ്ടും ഒഴിക്കണമെന്ന് തോന്നൽ ഉണ്ടാകുകയും, എന്നാൽ ഒഴിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നത് മൂത്രനാളി സംബന്ധമായ രോഗങ്ങളുടെ ഭാഗമായിട്ടാണ്.