വീടിനകത്തും വീടിനുള്ളവർക്കും ഐശ്വര്യം നിലനിൽക്കണമെങ്കിൽ ഈശ്വര ഭക്തിയും പ്രാർത്ഥനയും ഉണ്ടായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ എത്ര തന്നെ പ്രാർത്ഥിക്കുന്നവരാണ് എങ്കിലും ചില സമയങ്ങളിൽ വീട്ടിൽ ചില അനിഷ്ട ശക്തികൾ കടന്നുകൂടാറുണ്ട്. ഇതിനെ പ്രധാനമായും കാരണമാകുന്നത് നമ്മുടെ വീടിനകത്ത് സൂക്ഷിക്കുന്ന ചില വസ്തുക്കൾ ആണ്. നെഗറ്റീവ് എനർജി പുറപ്പെടുവിക്കുന്ന ചില വസ്തുക്കൾ വീടിനകത്ത് സൂക്ഷിക്കുമ്പോൾ ഇത് വീട്ടിലെ സന്തോഷവും സമാധാനവും എല്ലാം നശിപ്പിക്കും.
ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന വസ്തുക്കൾ ഉണ്ടോ എന്നും ഇവ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് മാറ്റി കളയാം. ഇത്തരത്തിൽ നെഗറ്റീവ് ഉണ്ടാക്കുന്ന വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടത് വീടിനകത്ത് സൂക്ഷിക്കുന്ന പൊട്ടിയ വിഗ്രഹങ്ങളാണ്. ചെറിയ ഒരു ചിന്നൽ പോലും നിങ്ങളുടെ പൂജാമുറിയിലെ വിഗ്രഹത്തിന് ഉണ്ട് എങ്കിൽ അത് നിങ്ങളുടെ വീടിന് ദോഷമായി ഭവിക്കും. വിഗ്രഹങ്ങളിൽ മാത്രമല്ല ചിത്രങ്ങളിലും ഇങ്ങനെ തന്നെ ശ്രദ്ധിക്കണം.
പൊട്ടിയ പാത്രങ്ങളും ചിമ്മിയ പാത്രങ്ങൾ ഉണ്ട് എങ്കിലും ഇവ അടുക്കളയിൽ നിന്നും ഒഴിവാക്കാം. ചിന്നൽ വീണ കണ്ണാടികളിൽ മുഖം നോക്കുന്നത് ഒരു നെഗറ്റീവ് എനർജിയാണ് ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ ദിവസങ്ങൾ കൂടുതൽ മോശമാകും. മരിച്ചുപോയ ആളുകളുടെ ചിത്രങ്ങൾ ഒരിക്കലും പൂജാമുറിയിൽ സൂക്ഷിക്കരുത്.
ശരിയായി പ്രവർത്തിക്കാത്ത ഇലക്ട്രിക് ഉപകരണങ്ങളും ഒഴിവാക്കാം. നാമെല്ലാവരും തന്നെ സമയം നോക്കുന്നതിനായി ക്ലോക്ക് ഉപയോഗിക്കുന്നവരാണ്. ഒരു ദിവസത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ക്ലോക്ക്. വിള്ളൽ ചെറിയ ചിന്നലോ വീണ രീതിയിലുള്ള ക്ലോക്കുകൾ ഉപയോഗിക്കുന്നതും ഉപയോഗശൂന്യമായ ക്ലോക്കുകൾ വീട്ടിൽ സൂക്ഷിക്കുന്നതും ഒരുപോലെ ദോഷം ചെയ്യും.