ശരീരത്തിന്റെ പല ഭാഗങ്ങളിൽ നമുക്ക് ഇൻഫെക്ഷൻ വരാറുണ്ട്. എന്നാൽ കാലുകളിലെയും കൈകളിലെയും നഖത്തിന് ഇൻഫെക്ഷൻ വരുന്ന ഒരു അവസ്ഥ എന്നതു വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങളുടെ ശരീരത്തിലുള്ള പലതരത്തിലുള്ള വിഷാംശങ്ങളും നിലനിൽക്കുന്നതിന് ഭാഗമായാണ് ഇത്തരത്തിലുള്ള നഖത്തിനും കൈ കാലുകളിലെയും ചില പ്രത്യേകതകൾ കാണുന്നത്. പ്രധാനമായും നഖങ്ങൾക്കിടയിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ ഇതിന്റെ ഒരു വലിയ സൂചനയാണ്.
ചില ആളുകൾക്ക് ഒരു സ്ഥലത്ത് ഇരുന്ന് എഴുന്നേൽക്കുന്ന സമയത്ത് ആ ഭാഗത്ത് നനവ് കാണാറുണ്ട് പ്രത്യേകിച്ചും കാലുകളിലേക്ക് വിയർപ്പ് ഒഴുകിവരുന്നത് ഇതിന്റെ ഭാഗമായാണ്. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്ക് ശരീരത്തിൽ ഇത്തരത്തിലുള്ള വിയർക്കുന്ന അവസ്ഥ ഉണ്ടാകും. കൂടുതലും ഇത് കാണപ്പെടുന്നത് കാലുകളിൽ ആണ്. ശരീരത്തിൽ നിന്നും തൊലി പൊളിഞ്ഞുപോകുന്ന ഒരു അവസ്ഥയും ഇതിന്റെ ഭാഗമായി കാണാം.
നാം കഴിക്കുന്ന ഭക്ഷണത്തിന്റെയും നമ്മുടെ ജീവിതശൈലിയുടെയും ഭാഗമായി ശരീരത്തിൽ നിലനിൽക്കുന്ന വിഷപദാർത്ഥങ്ങൾ ഏതെങ്കിലും തരത്തിൽ ശരീരം പുറത്തേക്ക് കളയാൻ ശ്രമിക്കും. ഇങ്ങനെ ശരീരം പുറത്തേക്ക് വിഷാംശങ്ങളെ തള്ളുന്നതിന്റെ ഭാഗമായാണ് ശരീരത്തിൽ നിന്നും തൊലി പൊളി അടർന്നു പോകുന്ന അവസ്ഥയും ശരീരം ഉണ്ടാകുന്നത്. ഹോർമോൺ സംബന്ധമായ രോഗാവസ്ഥകൾ ഉള്ളവർക്കും .
തൈറോയ്ഡ് സംബന്ധമായ രോഗാവസ്ഥകൾക്കും ഇത്തരത്തിലുള്ള പ്രക്രിയകൾ ശരീരത്തിൽ സാധാരണമായി തന്നെ കാണുന്നു. കിഡ്നി രോഗങ്ങൾ ഉള്ളവർക്കും ഈ അവസ്ഥ കാണാം. പ്രമേഹരോഗം ഉള്ള ആളുകൾക്ക് ഇത്തരത്തിലുള്ള അവസ്ഥകൾ പെട്ടെന്ന് തന്നെ മാറ്റിയെടുക്കുക അല്പം ബുദ്ധിമുട്ടാണ്. കാരണം ഇതിന് ആദ്യമേ ഇവരുടെ പ്രമേഹത്തിന് വരുതിയിൽ വരുത്തുക എന്നത് നിർബന്ധമാണ്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ ശ്രമിക്കുക.