പൂക്കൾ എല്ലാം തന്നെ അതിമനോഹരങ്ങളാണ്. എന്നാൽ ചില ചെടികളും പൂക്കളും നമ്മൾ വളർത്താതെ തന്നെ തനിയെ നമ്മുടെ വീട്ടിൽ വളർന്നുവരുന്നു എങ്കിൽ ഇത് ഐശ്വര്യത്തിന്റെ ഭാഗമായി കണക്കാക്കാം. പ്രധാനമായും ചില പൂച്ചെടികൾ നമ്മളെ വീടിന്റെ ചുറ്റുമായി പല സമയങ്ങളിലും വളരാം. എന്നാൽ ഈ കർക്കിടകം മാസത്തിലാണ് ഇവ നമ്മുടെ വീടിനും ചുറ്റുമായി തനിയെ പൊട്ടിമുളച്ച വളരുന്നത് .
എങ്കിൽ ഒരുപാട് ഐശ്വര്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതിന്റെ മുന്നോടിയാണിത്. ഈ കൂട്ടത്തിൽ ഏറ്റവും അധികം അനുഗ്രഹപൂർണമായ ഒരു പൂവാണ് കൃഷ്ണകുടീരം. വിഷ്ണു ദേവന്റെ അനുഗ്രഹമാണ് ഈ ചെടി നമ്മുടെ വീട്ടിൽ വളരുന്നത്. എല്ലാ ക്ഷേത്രങ്ങളിലും വന്നപോലെ പൂജയ് ഉപയോഗിക്കുന്ന പൂക്കളാണ് തെച്ചിപ്പൂക്കൾ ഒരുപാട് ഈശ്വര കടാക്ഷം ഉള്ള പൂക്കൾ ആണ് ഇവ.
നിങ്ങളുടെ വീട്ടിൽ നീ കർക്കിടകമാസത്തെ തെച്ചി ധാരാളമായി പൂക്കുന്നു എങ്കിൽ ഇത് ഐശ്വര്യപൂർണ്ണമായി കരുതാവുന്നതാണ്. പൂവാംകുറുന്നി എന്ന ഒരു ചെടി ഈ ഓണക്കാലത്ത് കർക്കിടക മാസത്തിൽ നിങ്ങളുടെ വീടിനോട് ചേർന്ന് വളർന്നുവരുന്നു എങ്കിൽ ഇതും ഐശ്വര്യത്തിന്റെ ലക്ഷണമായി കരുതാം. മുക്കുറ്റി തുമ്പ എന്നിവയും ഇങ്ങനെ തന്നെയാണ്. തുളസിച്ചെടിയില്ലാത്ത വീടുകൾ ഉണ്ടാകില്ല.
എന്നാൽ ഈ കർക്കിടക മാസത്തിൽ തുളസി മണൽ വാരിയിട്ടതുപോലെ, കാടു പിടിച്ചതുപോലെ വളർന്നുവരുന്നു എങ്കിൽ നിങ്ങളുടെ വീടിന് കൂടുതൽ ഐശ്വര്യമാണ് വരാനിരിക്കുന്നത്. ശങ്കുപുഷ്പം ശിവ ദേവന്റെ അനുഗ്രഹമുള്ള പൂവാണ്. നിങ്ങളുടെ വീട്ടിൽ ശങ്കുപുഷ്പം നിറയെ പൂക്കുന്നതും ഐശ്വര്യമായി കരുതാം. ദശപുഷ്പങ്ങളിൽ ഒന്നാണ് വിഷ്ണു ക്രാന്തി. ഇത് നിങ്ങളുടെ വീട്ടിൽ തനിയെ വളരുന്നത് ഒരു പോസിറ്റീവ് എനർജി നിറയ്ക്കും .