നരച്ച മുടി ഇനി കറുപ്പിക്കാം വീട്ടിൽ തന്നെ.

മുടിയിഴകളിലെ കറുപ്പ് നിറം നഷ്ടമാകുന്നതിന് പല കാരണങ്ങളുമുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വിറ്റാമിനുകളുടെ ഡെഫിഷ്യൻസി തന്നെയാണ്. ഇത്തരത്തിൽ നിങ്ങളുടെ മുടിയിഴകൾക്ക് കറുപ്പ് നിറം നഷ്ടമാകുന്നുണ്ടെങ്കിൽ ഇതിനു വേണ്ടിയുള്ള പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാനാകും. പ്രധാനമായും ബയോട്ടിൻ കണ്ടന്റ് ശരീരത്തിൽ കുറയുന്ന സമയത്താണ് ഈ കറുപ്പ് നിറം നഷ്ടമാകുന്നത്. ബയോട്ടിക് സപ്ലിമെന്റുകൾ ഉപയോഗിക്കുന്നവരാണ് .

   

എങ്കിൽ ഇത് ശരിയായി ശരീരത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നുകൂടി ടെസ്റ്റ് ചെയ്യണം. ബയോട്ടിൻ മരുന്നുകൾ നിങ്ങൾ കഴിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ മലത്തിന് കറുപ്പ് നിറം ഉണ്ടായിരിക്കും. ഇങ്ങനെ കാണുന്നില്ല എങ്കിൽ ആ മരുന്നിൽ ബയോട്ടിന്റെ അളവ് ഇല്ല എന്നോ കുറവാണ് എന്നോ സംശയിക്കാം. നിങ്ങൾക്കുണ്ടാകുന്ന അകാലനരയും വാർദ്ധക്യം മൂലം ഉണ്ടാകുന്ന നരയും ഇല്ലാതാക്കാൻ വേണ്ടി വീട്ടിൽ തന്നെ .

തയ്യാറാക്കാവുന്ന ഒരു മരുന്ന് പരിചയപ്പെടാം. ഇത് തയ്യാറാക്കാനായി ഏറ്റവും ആവശ്യമായ ഒന്നാണ് മൈലാഞ്ചി ഇല. മൈലാഞ്ചിയിലത്തിട്ട് ഉണക്കിപ്പൊടിച്ച് സൂക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ നാച്ചുറലായി തന്നെ മുടികളെ കറുപ്പിക്കാം. ഇങ്ങനെ സാധിക്കാത്തവരാണ് എങ്കിൽ ഹെന്ന പൗഡർ ഉപയോഗിക്കാം. ഒരു ബൗളിലേക്ക്, ഇരുമ്പ് പാത്രത്തിലേക്ക് ഒരു കപ്പ് വെന്ത വെളിച്ചെണ്ണ എടുക്കാം.

ഇതിലേക്ക് ഒരു സ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കാം. ഒരു സ്പൂൺ അളവിൽ തന്നെ കരിംജീരകവും പൊടിച്ച ചേർക്കാം. ഒന്നോ രണ്ടോ സ്പൂൺ ഹെന്ന പൗഡർ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വയ്ക്കുക. ശേഷം ഒരു രാത്രി മുഴുവൻ ഇത് മൂടിവെച്ച് സൂക്ഷിക്കാം. പിറ്റേദിവസം ഒരു കോട്ടൺ തുണിയിലൂടെ അരിച്ചെടുത്ത്, ഈ എണ്ണ തലയിൽ പുരട്ടുകയാണെങ്കിൽ നിങ്ങളുടെ മുടിയിലകൾ കറുത്ത് വരും.

Leave a Reply

Your email address will not be published. Required fields are marked *