സ്ത്രീയുടെയും പുരുഷന്റെയും അവയവങ്ങൾ രണ്ട് തരത്തിലാണ് എന്നതാണ് ഇവരെ സ്ത്രീയും പുരുഷനും ആയി വ്യത്യാസപ്പെടുത്തുന്നത്. പുരുഷന്റെ സ്വകാര്യ ഭാഗത്തെ അനുസരിച്ച് സ്ത്രീയുടെ സ്വകാര്യ ഭാഗത്തിന് കൂടുതൽ വൃത്തി ഉണ്ടായിരിക്കേണ്ടതുണ്ട്. കാരണം ഇവരുടെ മലദ്വാരം ഇതിനോട് തൊട്ടടുത്തു കിടക്കുന്നു എന്നതുകൊണ്ട് തന്നെ അണുക്കൾ പെട്ടെന്ന് ബാധിക്കാനുള്ള സാധ്യതയുണ്ട്.
ചില ബാക്ടീരിയകളുടെ ആക്രമണം കൊണ്ട് തന്നെ ഈ സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകാനും ദുർഗന്ധം വരാനും സാധ്യതകൾ വളരെ കൂടുതലാണ്. ചിലർക്കെങ്കിലും ഈ ഭാഗങ്ങളിൽ കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകാറുണ്ട്. ഇത് കക്ഷത്തിലും ഒരുപോലെ തന്നെ കാണപ്പെടുന്നു. ഇതിന്റെ കാരണം ചില ഫംഗൽ ഇൻഫെക്ഷനുകളാണ്. വൃത്തി ഉണ്ടായിരിക്കണം എന്ന് പറയുമ്പോൾ ചില ആളുകൾക്ക് അമിതമായ വൃത്തി പാലിക്കുന്ന ശീലമുണ്ട്.
അതുകൊണ്ടുതന്നെ അവർ ഈ ഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് നിത്യം വൃത്തിയാക്കുന്നു. ഇങ്ങനെയുള്ള സോപ്പിന്റെ ഉപയോഗം തന്നെ ആ ഭാഗത്തെ നല്ല ബാക്ടീരിയകളെ പോലും നശിപ്പിക്കുന്നു. ഇത് പലതരത്തിലുള്ള ചൊറിച്ചിലിനും ചെറിയ പാടുകൾ ഉണ്ടാകുന്നതിനും കാരണമാകും. സാധാരണയായുള്ള വെള്ളം ഉപയോഗിച്ച് ഈ ഭാഗം എപ്പോഴും വൃത്തിയാക്കിയാൽ മതിയാകും. ഏതെങ്കിലും ഇൻഫെക്ഷനുകൾ ഉള്ള സമയത്ത് ചെറിയ ചൂടിൽ ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകാം.
സ്ത്രീകൾക്ക് കാണുന്ന മറ്റൊരു പ്രശ്നമാണ് വെള്ളപോക്ക്. ശരീരത്തിന് അകത്തുള്ള ഓവുലേഷൻ സംബന്ധമായ ചില പ്രക്രിയകൾ കൊണ്ടാണ് ഇത്തരത്തിൽ വെള്ളപോക്ക് ഉണ്ടാകുന്നത്. ചിലർക്ക് ഇതിനെ നിറവ്യത്യാസമോ ദുർഗന്ധമോ എല്ലാം കാണാറുണ്ട്. ഇങ്ങനെ കാണുകയാണെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകളും രോഗബാധകളും നിങ്ങളുടെ ശരീരത്തിൽ ഉണ്ട് എന്ന് സംശയിക്കാം.