ഒരു വീട് പണിയുന്ന സമയത്ത് ആ വീടിന്റെ എല്ലാ തരത്തിലുള്ള വാസ്തുവും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വാസ്തുപരമായ കാര്യങ്ങൾക്ക് ഒരു പ്രാധാന്യവും കൊടുക്കാതെ പണിയുന്ന വീടുകളിൽ എന്നും ദുഃഖവും ദാരിദ്ര്യവും പ്രശ്നങ്ങളും ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും അതിന്റെ ഓരോ ദിലും എന്തൊക്കെ വരണം എന്തൊക്കെ വരാൻ പാടില്ല എന്ന് പൂർണമായും ശ്രദ്ധിക്കണം.
ഇത്തരത്തിൽ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് വടക്കു കിഴക്കേ മൂല. ഈ ഭാഗത്തിന് ഈശാനു കോണ് എന്നും പറയപ്പെടുന്നു. നിങ്ങളുടെ വീടിന്റെ ഈശാന കോണ് എപ്പോഴും വളരെ വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കണം. ഈ ഭാഗത്ത് അഴുക്കുചാലുകളോ അലക്കുകല്ലോ ഒന്നും വരുന്നത് അത്ര അനുയോജ്യമല്ല. മൃഗങ്ങളുടെയോ പക്ഷികളുടെയോ കൂടുകളും ഈ ഭാഗത്ത് സ്ഥാപിക്കുന്നത് അത്ര.
ഉത്തമമല്ല. സൂര്യപ്രകാശം ഒരു വീട്ടിലേക്ക് കടന്നുവരുന്നത് ആദ്യമായി ഇഷാനു കോണ് വഴിയാണ്. വടക്ക് കിഴക്കേ മൂലയിലൂടെയാണ് സൂര്യപ്രകാശം ഒരു വീട്ടിലേക്ക് പതിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സൂര്യപ്രകാശത്തിന് തടയുന്ന രീതിയിലുള്ള വലിയ വട വൃക്ഷങ്ങൾ ഈ ഭാഗത്ത് ഒരിക്കലും ഉണ്ടാകരുത്.
വീടിന്റെ ഉൾവശത്താണെങ്കിൽ കൂടിയും ബാത്റൂം പോലുള്ള റൂമുകൾ ആ ഭാഗത്ത് വരാതിരിക്കുകയാണ് നല്ലത്. കുട്ടികൾ പഠിക്കുന്ന പഠനം മുറിയാണ് ആ ഭാഗത്ത് ഏറ്റവും അനുയോജ്യമായത്. വീടിന് പുറത്ത് വടക്കു കിഴക്കേ മൂലയിൽ വാഴ, ചെറിയ പൂച്ചെടികൾ എന്നിവയെല്ലാം നടുന്നത് ഉത്തമമാണ്. കിണർ വരാൻ ഏറ്റവും അനുയോജ്യമായ ഒരു ഭാഗമാണ് വടക്കു കിഴക്കെ മൂല. വീട്ടിലേക്കുള്ള പടി വാതിൽ ആ ഭാഗത്ത് തന്നെ ആയിരിക്കാം.