ക്യാൻസർ എന്ന രോഗം ഒരുപാട് ആളുകളിൽ ഭയം ഉണ്ടാക്കുന്നതും വേദന ഉണ്ടാക്കുന്നതുമായ ഒന്നാണ്. എന്നാൽ ഈ ക്യാൻസർ പലപ്പോഴും നമുക്ക് ഉണ്ടാകുന്നത് നാം ജീവിതശൈലിയിൽ വരുത്തുന്ന വലിയ പാകപ്പിഴവുകൾ കൊണ്ടുതന്നെയാണ്. ക്യാൻസർ കോശങ്ങൾ ഒരു മനുഷ്യശരീരത്തിൽ അവൻ ജനിക്കുന്ന സമയം മുതൽ ഉള്ളതാണ്. എന്നാൽ പലപ്പോഴും ഈ കോശങ്ങൾ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയുടെ മികവുകൊണ്ട് തന്നെ ക്ഷയിച്ചു കിടക്കുന്നു.
എന്നാൽ പ്രായം കൂടുന്തോറും നമ്മുടെ ഭക്ഷണശീലവും ആരോഗ്യ ശൈലിയും വ്യത്യാസപ്പെടുന്നത് മൂലം രോഗപ്രതിരോധശേഷിക്ക് തകരാറു സംഭവിക്കുകയും, ഇത് മൂലം കാൻസർ കോശങ്ങൾ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ക്യാൻസർ എന്ന രോഗം നമുക്ക് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ക്യാൻസർ വന്നു എന്ന് ഭയപ്പെടുന്നതുകൊണ്ടോ വിഷമിക്കുന്നത് കൊണ്ടോ കാര്യമില്ല ക്യാൻസർ വന്നതല്ല ഉള്ള ക്യാൻസർ ശക്തി പ്രാപിച്ചതാണ്.
ആദ്യകാലങ്ങളിൽ ഏതു പോലെ ക്യാൻസറിന് ഇന്ന് ഒരുപാട് ഭയത്തോടെ കൂടി സമീപിക്കേണ്ടതില്ല. കാരണം ഇന്ന് വളരെയധികം പുതിയ ട്രീറ്റ്മെന്റുകളും രക്ഷാമാർഗ്ഗങ്ങളും ക്യാൻസറിനെതിരെ ഉണ്ട് എന്നതുകൊണ്ട് തന്നെ അല്പം നിങ്ങൾക്ക് സമാധാനിക്കാം. എങ്കിലും ആദ്യഘട്ടത്തിൽ തന്നെ ഈ ക്യാൻസറിനെ നിങ്ങൾക്ക് തിരിച്ചറിയാനാകുന്നു എങ്കിൽ ഇത്രയും നല്ല ഒരു പ്രതിവിധി ഇല്ല.
ആരംഭ ഘട്ടത്തിൽ തിരിച്ചറിയുന്നത് മൂലം കാൻസറിന് പൂർണമായും തുടച്ചുമാറ്റാൻ നമുക്ക് സാധിക്കും. ഇത് ശരീരത്തിലെ ചില വ്യത്യാസങ്ങളും വേദനകളും ചെറിയ അസ്വാഭാവികതകളും നമുക്ക് പ്രകടമാക്കി കാണിക്കും. പ്രധാനമായും ബ്രെസ്റ്റ് ക്യാൻസർ യൂട്രസ് ക്യാൻസർ എന്നിവയെല്ലാം അവയവം നീക്കം ചെയ്യുന്നതിലൂടെ തന്നെ മാറിക്കിട്ടും.