നമ്മുടെ ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് റാഗി. റാഗി കഴിക്കാൻ പൊതുവേ കുട്ടികളെല്ലാം മടി കാണിക്കും. എന്നാൽ ഇനി റാഗി പുതിയ രൂപത്തിൽ ഒരു പലഹാരമായി തയ്യാറാക്കാം. ഇതുപോലെ ചെയ്താൽ കുട്ടികൾ വളരെ ആസ്വദിച്ച് ഇനി റാഗി കഴിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു കപ്പ് റാഗി ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലതുപോലെ കുതിർക്കാൻ വയ്ക്കുക.
റാഗി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അരിച് ഒരു പാത്രത്തിലേക്ക് പകർത്തി വക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നാളികേരം മുഴുവനായി ചിരകിയതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിനുശേഷം തേങ്ങാപ്പാല് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ എടുത്ത് ഈ പലഹാരത്തിന്റെ മധുരത്തിന് ആവശ്യമായ ശർക്കരയും ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലതുപോലെ ഉരുക്കി എടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന റാഗി ചേർത്തു കൊടുക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരുക്കിയ ശർക്കര മധുരത്തിന് ആവശ്യമായി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നല്ലതുപോലെ കുറുക്കിയെടുക്കുക.
റാഗി ചെറുതായി കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം വീണ്ടും വഴറ്റിയെടുക്കുക. റാഗി പാത്രത്തിൽ നിന്നും കുറുകി ചെറുതായി വിട്ടു വരുമ്പോൾ ഇറക്കി വയ്ക്കുക. അതിനുശേഷം ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് നെയ്യ് പുരട്ടി കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച റാഗി അതിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക. നന്നായി തണുത്ത് വരുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.