ഇന്ന് സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമായിരിക്കും താരൻ. പല കാരണങ്ങൾ കൊണ്ടും തലയിൽ താരൻ ഉണ്ടായേക്കാം. താരൻ ഒരിക്കൽ വന്നാൽ പിന്നീട് പോകുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. താരൻ പോകുന്നതിനായി നിരവധി സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നിരുന്നാൽ തന്നെയും ഇനി താരനെ വേരോടെ അകറ്റാൻ ഒരു എളുപ്പമാർഗം ഉണ്ട്. അതിനായി ആദ്യം തന്നെ രണ്ടു ടീസ്പൂൺഉഴുന്ന് വെള്ളത്തിൽ ഇട്ടു കുതിർക്കാൻ വയ്ക്കുക.
അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒട്ടും തന്നെ ലൂസ് ആയി പോകാതെ പേസ്റ്റ് പരുവത്തിൽ ആവണം. അതിനുശേഷം തല നല്ലതുപോലെ ചീകി വൃത്തിയാക്കിയതിനുശേഷം അരച്ചെടുത്ത തലയോട്ടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ശേഷം ഒരു അഞ്ചുമിനിറ്റ് കൈകൊണ്ട് മസാജ് ചെയ്തു കൊടുക്കുക.
അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക. എങ്ങനെ ചെയ്യുകയാണെങ്കിൽ താരന്റെ പ്രശ്നത്തെ ഇല്ലാതാക്കാം. അതുപോലെ തന്നെ മുടി വളർച്ചയ്ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു സവാള ചെറുതായി ഒരുമിച്ച് ചേർക്കുക അതിനുശേഷം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം അരിപ്പ കൊണ്ട് അരിച്ച് നീരു മാത്രം എടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഇങ്ങനെ ചെയ്താൽ മുടി വളർച വളരെയധികം വർദ്ധിക്കും. അതുപോലെ തന്നെ നാല് ടീസ്പൂൺ തേങ്ങാപ്പാലിൽ ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് മുടിയിൽ തേച്ചാൽ മുടി വളർച്ചയും പ്രശ്നമില്ലാതാക്കാം. തേങ്ങാപ്പാലിന് പകരം കുക്കുംബർ ജ്യൂസ് ഉപയോഗിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.