വീട്ടിൽ കൊതുകിന്റെ ശല്യം ഇപ്പോഴും തുടരുകയാണോ. വൈകുന്നേരം കുറച്ചു സമയത്തേക്ക് ആയി മാത്രം വീട്ടിലേക്ക് വരുന്ന കൊതുകൾ എല്ലാവർക്കും വളരെയധികം ശല്യം ഉണ്ടാക്കുന്ന ഒന്നാണ്. കൊതുവിനെ ആരും നിസ്സാരമായി കാണരുത്. പല രോഗങ്ങളും മനുഷ്യർക്ക് വരുത്തിവെക്കാൻ ഈ ചെറിയ പ്രാണിയെ കൊണ്ട് സാധിക്കും.
അതുകൊണ്ടുതന്നെ എല്ലാവരും വീട്ടിൽ നിന്നും കൊതുക് വേഗത്തിൽ തുരത്തുക. ഇനി കൊതുകിനെ തുരത്താൻ ഒരു വിളക്ക് മാത്രം കത്തിച്ചാൽ മതി. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് വേപ്പെണ്ണ യാണ്. ഇന്ന് എല്ലാ മരുന്നു കടകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് വേപ്പെണ്ണ. ഇനി അഥവാ വേപ്പെണ്ണ വീട്ടിൽ തയ്യാറാക്കണമെങ്കിൽ എങ്ങനെയാണ് എന്ന് നോക്കാം.
അതിനുവേണ്ടി കുറച്ച് ആര്യവേപ്പിന്റെ ഇല എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഈ രീതിയിലും എണ്ണ തയ്യാറാക്കാം. അല്ലെങ്കിൽ ആര്യവേപ്പിന്റെ ഇല വെയിലത്തിട്ട് ഉണക്കി പൊടിച്ചു ഏതെങ്കിലുമൊരു എണ്ണയുമായി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെയും എണ്ണ തയ്യാറാക്കാം.
വേപ്പെണ്ണ ഒരു ചിരാതിൽ ആവശ്യത്തിന് എടുത്ത് വയ്ക്കുക. അതിലേക്ക് ഒരു കർപ്പൂരം പൊടിച് ചേർക്കുക. അതിനുശേഷം ഒരു തിരിയിട്ട് കത്തിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നിന്നും കൊതുകുകൾ പോകും. ഇതുകൊണ്ട് ആർക്കും യാതൊരു ദോഷവും ഉണ്ടാവുകയില്ല. എല്ലാ വെട്ടുമാരും എന്ന് തന്നെ ഈ ട്രിക്ക് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.