മീനുകളിൽ ചെമ്മീൻ കഴിക്കാൻ ഒരു പ്രത്യേക രുചിയാണ്. ചെമ്മീൻ ഉപയോഗിച്ച് കൊണ്ട് പല രീതിയിൽ പല രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവരും ശ്രമിക്കുന്നവർ ആയിരിക്കും പലരും. അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന വ്യത്യസ്തമായ ഒരു ചെമ്മീൻ കറി ഉണ്ടാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് കറിവേപ്പില, 3 ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക. തേങ്ങയുടെ നിറം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാവുന്നതാണ്. എരുവിന് ആവശ്യമായ മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, എന്നിവ ചേർത്ത് നല്ലത് പോലെ വറുത്തെടുക്കുക, അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം രണ്ടു മൂന്നു ഉലുവ ഇട്ട് കൊടുക്കുക. ശേഷം അതിലേക്ക് 150 ഗ്രാം ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. ശേഷം നാലു പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ശേഷം ഒരു പകുതി തക്കാളി ചെറുതായിരുന്നു ചേർത്തു കൊടുക്കുക.
തക്കാളി നല്ലതുപോലെ വെന്തു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്തു കൊടുത്ത് ഇളക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനു പുളി പിഴിഞ്ഞ് ഒഴിക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. നല്ലതുപോലെ തിളച്ച് എണ്ണയെല്ലാം തെളിഞ്ഞു വരുമ്പോൾ പാത്രം ഇറക്കി വയ്ക്കാം. ശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.