ലൂബി എന്ന മരത്തിൽ ഉണ്ടാകുന്ന കായ ആണ് ലൂബിക്ക. പലരുടെയും വീട്ടിലെ തോട്ടങ്ങളിൽ ഈ ചെടിയെ കൂടുതലായി കാണാം. പ്രാദേശികമായി ഇതിനു നിരവധി പേരുകളാണ് ഉള്ളത്. പഴ വർഗ്ഗത്തിൽ പെടുന്ന ലൂപിക്ക ഉണ്ടാകുമ്പോൾ പച്ചനിറവും പഴുക്കുമ്പോൾ ചുവപ്പ് നിറവും ആകുന്നു. പുളി രസമാണ് ഇതിനെങ്കിലും നന്നായി പഴുത്ത ലൂബിക്കക്ക് മധുരം ഉണ്ടാകും.
ഈ പഴം ഉപയോഗിച്ചുകൊണ്ട് അച്ചാർ ഉണ്ടാക്കാനും ഉപ്പിലിടാനും വൈൻ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. മീൻ കറികളിൽ പുളിരസത്തിനായി ലൂബിക ഉപയോഗിക്കുന്നവരും ഉണ്ട്. കാൽസ്യം മഗ്നീഷ്യം ഇരുമ്പ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഒരു പഴവർഗ്ഗമാണ് ലൂബിക്ക. ഇത് നമ്മുടെ ശരീരത്തിനും ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാൻ ലൂബിക്ക കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു.
അതുപോലെ കുട വയറും അമിത വണ്ണവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ലൂബിക്ക കഴിക്കുന്നത് ശീലമാക്കുക. എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന പല ഘടകങ്ങളും ലൂബിക്കയിൽ കാണാം. ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് ഇതൊരു പരിഹാരമാണ്.
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നതിനും ഇത് സഹായിക്കുന്നു. മധുരമുള്ള ലൂബിക്ക കുടലിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ശരീരത്തിലെ വീക്കങ്ങൾ തടയുന്നതിനും സഹായിക്കുന്നതാണ്. ആരോഗ്യപരമായ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ലൂബിക്ക കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.