രാവിലെ ബ്രേക്ക്ഫാസ്റ്റ് നന്നായാൽ ആ ദിവസം തന്നെ നന്നായിരിക്കും. ഒരു ദിവസം മുഴുവൻ ആരോഗ്യം ലഭിക്കാൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കേണ്ടത് നിർബന്ധമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. എന്നും ഒരുപോലെയുള്ള ദോശ കഴിച്ചു മടുത്തവർക്ക് റവ ഉപയോഗിച്ച് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുക്കുക. ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അരക്കപ്പ് തൈര് ചേർത്തു കൊടുക്കുക.
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവ് പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം അരമണിക്കൂർ അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു കാരറ്റ് ഗ്രേറ്റ് ചെയ്തത്, പകുതി തക്കാളി ചെറുതായി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത്, മല്ലിയില കറിവേപ്പില ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം മാവ് എടുത്തു നോക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കുക. അതിനു മുകളിലായി തയ്യാറാക്കിയ പച്ചക്കറിയുടെ മിക്സ് ആവശ്യത്തിന് ഇട്ടു കൊടുക്കുക. അതിനുശേഷം വേവിക്കുക.
ഒരു ഭാഗം നന്നായി മൊരിഞ്ഞു കഴിയുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ശേഷം രണ്ടു ഭാഗവും നല്ലതുപോലെ മൊരിഞ്ഞ പാകമാകുമ്പോൾ പാത്രത്തിലേക്ക് പകർത്തി വെക്കാം. ഈ രീതിയിൽ ബാക്കിയെല്ലാ മാവും തയ്യാറാക്കി എടുക്കുക. രാവിലെ വളരെയധികം എളുപ്പവും എന്നാൽ വ്യത്യസ്തവുമായ ഇതുപോലെ ഒരു വിഭവം എല്ലാവരും തയ്യാറാക്കി നോക്കുക. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.