സാധാരണയായി ചെറിയ മീനുകൾ വൃത്തിയാക്കുന്നതിന് ഒരുപാട് സമയം ആവശ്യമായി വരും. നത്തോലി ചെമ്മീൻ തുടങ്ങിയ മീനുകൾ എല്ലാം വൃത്തിയാക്കുന്നതിന് വീട്ടമ്മമാർ ഒരുപാട് സമയം ചിലവഴിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ജോലികൾ ചെയ്യാൻ പലർക്കും മടിയും ആയിരിക്കും.
അതിൽ തന്നെ ചെമ്മീൻ വളരെ ശ്രദ്ധയോടെ വൃത്തിയാക്കണം. ചെമ്മീനിന്റെ പുറത്തു കാണുന്ന കറുത്ത നിറത്തിലുള്ള ഭാഗം കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ അത് വയറു വേദനിക്കിടയാകും. ഇനി വെറും 5 മിനിറ്റ് കൊണ്ട് എത്ര കിലോ ചെമ്മീൻ വേണമെങ്കിലും ഈസിയായി വൃത്തിയാക്കി എടുക്കാം. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ചെമ്മീൻ എടുത്ത് ആദ്യം തന്നെ തല കളയുക.
അതിനുശേഷം വാലു ഭാഗം കളയുക. തുടർന്ന് അതിന്റെ കൈകാലുകൾ കളയുക. അതിനുശേഷം വാലു ഭാഗത്ത് നിന്ന് ചെറുതായി മടക്കി കൊടുക്കുക. ഇപ്പോൾ ചെമ്മീന്റെ അകത്ത് കാണുന്ന ചെറിയ കറുപ്പ് ഭാഗം ദൃശ്യമാകുന്നത് കാണാം. കൈകൊണ്ട് വളരെ ഈസിയായി തന്നെ ആ കറുത്ത ഭാഗം നീക്കം ചെയ്യുക.
എന്തുകൊണ്ടെന്നാൽ ഇതു വയറ്റിലേക്ക് പോകുമ്പോൾ കുട്ടികൾക്കെല്ലാം വയറുവേദന ഉണ്ടാക്കാനും മറ്റു അസ്വസ്ഥതകളും കാണിക്കും. അതുകൊണ്ടുതന്നെ ആ ഭാഗം വൃത്തിയാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. അതിനുശേഷം മീൻ കഴുകിയെടുക്കാം. ഈ രീതിയിൽ തന്നെ എല്ലാ ചെമ്മീനും വൃത്തിയാക്കി എടുക്കാം. ഇനി എത്ര കിലോ ചെമ്മീൻ ആണെങ്കിലും ഈ രീതിയിൽ വൃത്തിയാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തീർച്ചയായും കാണുക.