സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ പൊടി എടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്ന മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. അതിനുശേഷം 10 മിനിറ്റ് മാറ്റി വയ്ക്കുക. മാവിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. അതിനുശേഷം മൈദ പൊടിയിൽ മുക്കി വളരെ കനംകുറഞ്ഞ് പരത്തിയെടുക്കുക.
ശേഷം ചതുരത്തിൽ മുറിച്ചെടുക്കുക. ശേഷം അതിനു നടുവിലായി ഒരു ടീസ്പൂൺ ടോമാറ്റോ സോസ് ഒഴിച്ചു കൊടുക്കുക. അതിനു മുകളിൽ കുറച്ച് ചീസ് വെച്ചു കൊടുക്കുക. അതിനുമുകളിൽ മറ്റൊരു കഷ്ണം കൂടി വെച്ച് നാലു ഭാഗവും കൂടി ഒട്ടിച്ചു കൊടുക്കുക. മറ്റൊരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച ഓരോന്ന് മുട്ടയിൽ മുക്കി ബ്രഡ് പൊടിച്ചതിൽ പൊതിഞ്ഞ് എടുക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക. അതിനുശേഷം കോരി ഒരു പാത്രത്തിലേക്ക് പകർത്തി വെക്കാം. ഈ രീതിയിൽ ബാക്കിയെല്ലാം തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.