പുട്ടിൽ ധാരാളം വ്യത്യസ്തതകൾ കൊണ്ടു വരുന്നവരാണ് മലയാളികൾ. പല നിറത്തിലും പല രുചിയിലും ഉള്ള പുട്ടുകൾ നാം ഉണ്ടാകാറുണ്ട്. ഇനി വ്യത്യസ്തമായ രീതിയിൽ ഒരു ബീറ്റ്റൂട്ട് തയ്യാറാക്കാം. ഇത് ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒരു പുട്ടാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പുട്ടുപൊടി എടുത്തുവയ്ക്കുക.
അതിനുശേഷം ഒരു ബീറ്റ്റൂട്ട് എടുത്ത് അതിന്റെ പകുതിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക്കുക. അതിനുശേഷം ഒരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന പുട്ടുപൊടി യിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. സാധാരണ പുട്ടിന് പൊടി നനക്കുന്നത് പോലെ തന്നെ ഉണ്ടാക്കിയെടുക്കുക. പൊടി കയ്യിലെടുത്ത് ഉരുട്ടി എടുക്കാനും അതുപോലെതന്നെ പൊട്ടിക്കാനും പറ്റുന്ന പാകമാണ് യഥാർത്ഥ പുട്ടിന്റെ പാകം. അതിനുശേഷം പുട്ടുകുറ്റി എടുത്ത് അതിലേക്ക് ആദ്യം കുറച്ച് ചിരകിയ തേങ്ങ ഇട്ടു കൊടുക്കുക.
അതിനു മുകളിലേക്ക് ആവശ്യത്തിന് പുട്ടുപൊടി ഇട്ടുകൊടുക്കുക. അതിനുമുകളിലായി തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. ഈ രീതിയിൽ പുട്ടുകുറ്റി നിറയ്ക്കുക. അതിനു ശേഷം ആവിയിൽ വേവിച്ചെടുക്കുക. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഈ പുതിയ പുട്ട് എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. ഇത് കുട്ടികൾക്കെല്ലാം വളരെയധികം ഇഷ്ടപെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.