പാവയ്ക്ക ഉപയോഗിച്ച് ഏതൊക്കെ തരത്തിൽ വിഭവങ്ങൾ ഉണ്ടാക്കിയാലും കുട്ടികളാരും തന്നെ കഴിക്കാൻ തയ്യാറാകാറില്ല. എന്നാൽ വളരെയധികം ആരോഗ്യമുള്ള ഒരു പച്ചക്കറി ആണ് പാവയ്ക്കാ. അതുകൊണ്ട് തന്നെ പാവയ്ക്ക ഉപയോഗിച്ച് വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാം. ഇനി എല്ലാവർക്കും പാവയ്ക്ക വളരെയധികം ഇഷ്ടപ്പെടും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു പാവക്ക ചെറിയ കഷണങ്ങളാക്കി നുറുക്കി ഇടുക.
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, 5 വെളുത്തുള്ളി, 2 പച്ചമുളക് കീറിയത് ഇട്ടു കൊടുക്കുക. ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒന്നര കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ് നല്ലതുപോലെ തിളപ്പിക്കുക. പാവയ്ക്കാ എല്ലാം വെന്ത് വരുന്നതുവരെ തിളപ്പിക്കുക. ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. ശേഷം പാവയ്ക്കാ നല്ലപോലെ വെന്തു അതിലെ വെള്ളം ചെറുതായി വറ്റി വരുമ്പോൾ അതിലേക്ക് തേങ്ങ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിലിട്ട് പിഴിഞ്ഞ് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം വീണ്ടും കറി നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക.
ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം കറിയിലേക്ക് കൊടുക്കുക. അതിനുശേഷം നല്ല ചൂട് ചോറിനോടൊപ്പം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.