മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ മീൻ പൊരിച്ച കഴിക്കുന്നത് വളരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. മീൻ കഴിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക് റസ്റ്റോറന്റ് നിന്നും കിട്ടുന്ന മീൻ പൊരിച്ചതിന്റെ അതെ രുചിയിൽ തന്നെ തയ്യാറാക്കുന്നത് പരിചയപ്പെടാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി, 5 വെളുത്തുള്ളി, മൂന്ന് ടീസ്പൂൺ ചുവന്നുള്ളി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില, ഒരു ടീസ്പൂൺ പെരുംജീരകം ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ വിനാഗിരി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യമുണ്ടെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ഇലേക്ക് തയ്യാറാക്കി വെച്ച മസാല പകുതിയെടുത്ത് നല്ലതുപോലെ പുരട്ടി കൊടുക്കുക അതിനുശേഷം ഒരു 15 മിനിറ്റ് അടച്ച് മാറ്റിവെക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന വെച്ചു കൊടുക്കുക. മീൻ വെന്തു വരുന്ന സമയത്ത് അതിനു മുകളിലായി കുറച്ച് കറിവേപ്പില കൊടുക്കുക. മീൻ എല്ലാം നല്ലതുപോലെ വെന്തു വന്നതിനുശേഷം പാനിന്റെ ഒരു വശത്തേക്ക് മാറ്റി വെക്കുക.
ശേഷം മാറ്റി വെച്ചിരിക്കുന്ന മസാല ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിൽ നന്നായി മൂപ്പിച്ചെടുക്കുക. മസാലയുടെ പച്ചമണം മാറി വന്നതിനുശേഷം മീൻ ചേർത്ത് ഇളക്കി കൊടുക്കുക. വീണ്ടും ഒരു രണ്ടുമിനിറ്റ് മസാലയിൽ മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. നല്ലതുപോലെ പാകമായ അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.