വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം. ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.| Soft Kinnathappam Recipe

കുട്ടികൾക്കെല്ലാം കഴിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തപ്പം ഉണ്ടാക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അതിന്റെ സോഫ്റ്റ്‌നെസാണ്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിൽ കിണ്ണത്തപ്പം വളരെയധികം സോഫ്റ്റ്‌ ആയിരിക്കണം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. ഇതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് 3 മണിക്കൂർ നേരം കുതിർക്കാനായി മാറ്റിവയ്ക്കുക.

   

അതിനുശേഷം ഒരു മിക്സിയുടെ ജാറ ലേക്ക് കുതിർത്തുവച്ച പച്ചരി ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് ഒന്നാം പാൽ ഒഴിച്ച് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തരികൾ ഇല്ലാതെ വേണം അയച്ചു എടുക്കുവാൻ. മാവ് ഒരുപാട് ലൂസായി പോകാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇഡലി മാവിനെക്കാൾ കുറച്ച് ലൂസ് ആയിരിക്കണം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തിവയ്ക്കുക.

അടുത്തതായി അതേ മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് മൂന്നോ നാലോ ഏലക്കായ ചേർക്കുക. കൂടാതെ മധുരത്തിനു ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ അടിച്ചെടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന പച്ചരിയിലേക്ക് ചേർത്തു കൊടുക്കുക. ആവശ്യമെങ്കിൽ അല്പം നെയ്യ് ചേർക്കാവുന്നതാണ്. ശേഷം ഒരു നുള്ള് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

അതേ സമയം മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി വെക്കുക. അതിനുമുകളിൽ ഒരു തട്ട് വെക്കുക. ശേഷം കിണ്ണത്തപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ അല്പം നെയ്യോ വെളിച്ചെണ്ണയോ തേച്ച് തയ്യാറാക്കിയ മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനു മുകളിലായി കുറച്ച് ജീരകം ഇട്ടു കൊടുക്കുക. അതിനുശേഷം ആവി യിൽ വെച്ചത് 15 മിനിറ്റ് വേവിച്ചെടുക്കുക. അതിനുശേഷം ചൂട് എല്ലാം മാറി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *