അടുക്കള ഏറ്റവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാ വീട്ടമ്മമാരും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഒട്ടും പൈസ ചെലവില്ലാതെ വീട്ടിലുള്ള സാധനങ്ങൾ തന്നെ ഉപയോഗിച്ചുകൊണ്ട് അടുക്കള വൃത്തിയാക്കാൻ ശ്രമിക്കുന്നവരാണ് വീട്ടമ്മമാർ. അവർക്ക് വേണ്ടി ഉപകാരപ്രദമായ ഒരു ടിപ്പ് ചെയ്തു നോക്കണം. അടുക്കളയിലെ കിച്ചൻ സിങ്ക് എത്ര വൃത്തിയാക്കിയാലും അതിൽ എണ്ണമയം അതുപോലെതന്നെ നിലനിൽക്കും.
സോപ്പ് ഉപയോഗിച്ച് എത്ര തവണ വൃത്തിയാക്കിയാലും എണ്ണയും പോകണമെന്നില്ല. അതുപോലെതന്നെ പെട്ടെന്ന് തന്നെ അഴുക്ക് പിടിക്കുകയും ചെയ്യുന്നു. കൂടാതെ ഉപയോഗിക്കും തോറും കിച്ചൻ സിങ്കിന്റെ നിറം മങ്ങി വരുന്നതും കാണാം. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്കു വളരെ കുറഞ്ഞ ചെലവിൽ ഒരു പരിഹാരം ഉണ്ട്. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.
അഴുക്കുപിടിച്ച കിച്ചൻ സിങ്ക് ലേക്ക് ഒരു ടീസ്പൂൺ കടലമാവ് എല്ലായിടത്തും ആയി വിതറി ഇടുക. കൂടാതെ ഒരു ടീസ്പൂണ് ഉപ്പ് കൂടി എല്ലാഭാഗത്തും വിതറി ഇടുക. കുറച്ചുസമയം അതുപോലെതന്നെ വയ്ക്കുക. അതിനുശേഷം ബ്രഷ് കൊണ്ടോ സ്ക്രബർ ഉപയോഗിച്ചോ നന്നായി ഉരച്ചു കൊടുക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
കിച്ചൻ സിങ്ക് ലേക്ക് ഉപ്പ് ഇടുന്നത് കിച്ചൻ സിങ്കിന്റെ അകത്തെ പൈപ്പിൽ അടിഞ്ഞുകൂടുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ വളരെയധികം ഉപകാരപ്രദമാണ്. ഈ രീതിയിൽ രണ്ടു ദിവസം കൂടുമ്പോൾ കിച്ചൻ സിങ്ക് വൃത്തിയാക്കുക. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ വാങ്ങിയതുപോലെ കിച്ചൻ സിങ്ക് എന്നെന്നും നിലനിൽക്കും. എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ഈ സൂത്രം ഇന്നു തന്നെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.