ചപ്പാത്തി കഴിക്കാൻ പ്രത്യേകിച്ച് ഒരു സമയത്തിന് ആവശ്യമില്ല. ഏതു നേരം ആയാലും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തിയിൽ ധാരാളം വെറൈറ്റികൾ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ബീറ്റ്റൂട്ട് കൊണ്ട് വ്യത്യസ്തമായ ഒരു ചപ്പാത്തി ഉണ്ടാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിന് ആദ്യം തന്നെ ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഒട്ടും തരികൾ ഇല്ലാതെ അരിച്ചെടുക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് അരച്ച് വെച്ച ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കുക.
അതിനുശേഷം ചപ്പാത്തിക്ക് ആവശ്യമായ ഉപ്പ്, കാൽ ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. 10 മിനിറ്റെങ്കിലും കൈകൊണ്ട് നന്നായി മാവ് കുഴച്ച് എടുക്കേണ്ടതാണ്. ശേഷം 10 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക. അതിനു ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
അതിനുശേഷം ചപ്പാത്തി പരത്തിയെടുക്കുക. ശേഷം ചുട്ടെടുക്കുക. ചപ്പാത്തി ചുട്ട് എടുക്കുമ്പോൾ ആവശ്യമെങ്കിൽ നെയ്യോ വെളിച്ചെണ്ണയോ തേക്കാവുന്നതാണ്. ബീറ്റ്റൂട്ട് ചേർക്കുമ്പോൾ ഗ്രേറ്റ് ചെയ്തു ചേർക്കാവുന്നതാണ് പക്ഷേ ചപ്പാത്തി പരത്തുമ്പോൾ നല്ല രീതിയിൽ പരത്തിയെടുക്കാൻ സാധിക്കാതെ വരും. ഈ രീതിയിൽ കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തമായ ഒരു ചപ്പാത്തി ഉണ്ടാക്കി കൊടുക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.