എന്റെ പൊന്നേ എന്താ രുചി. ഇതുപോലൊരു ഡോണറ്റ് ആരും കഴിച്ചു കാണില്ല.

പലതരം ഡോണറ്റും നിങ്ങൾ കഴിച്ചു കാണും. മധുരം ഉള്ള ഡോണറ്റ് കഴിക്കാൻ കുട്ടികൾക്ക് വളരെയധികം ഇഷ്ടമാണ്. ഇനി നാലുമണിക്ക് ചിക്കൻ ഡോണറ്റ് കഴിച്ചു നോക്കിയാലോ. മസാല വഴറ്റാതെ തന്നെ വളരെ എളുപ്പത്തിൽ ചിക്കൻ ഡോണറ്റ് തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ചെറുകഷണങ്ങളാക്കി വേവിച്ചെടുക്കുക. അതുപോലെതന്നെ ചെറിയ മൂന്നു ഉരുളൻകിഴങ്ങു നന്നായി വേവിച്ചെടുക്കുക.

   

ശേഷം ഇവ രണ്ടും മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായൊന്ന് കറക്കി കൊടുക്കുക. അതിനുശേഷം അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്, ഒരു ടീസ്പൂൺ വെളുത്തുള്ളി, ഒരു ടീസ്പൂൺ ഇഞ്ചി, അര ടീസ്പൂൺ ചെറുജീരകം, അര ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിനു മല്ലിയില ഒരു മുട്ടയുടെ മഞ്ഞ എന്നിവയെല്ലാം ചേർത്ത് കറക്കി എടുക്കുക.

എല്ലാം നന്നായി യോജിച്ച് വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ, രണ്ട് ടീസ്പൂൺ മൈദ, ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കിയോജിപ്പിക്കുക. ശേഷം കയ്യിൽ എണ്ണ തേച്ച് ഡോണറ്റിന്റെ ആകൃതിയിൽ ഉണ്ടാക്കിയെടുക്കുക. ശേഷം അരമണിക്കൂർ ഫ്രീസറിൽ വെക്കുക.

ശേഷം മറ്റൊരു പാത്രത്തിൽ രണ്ടു കോഴിമുട്ട പൊട്ടിച്ച് അതിൽ കുറച്ച് കുരുമുളകുപൊടി ചേർത്ത് നന്നായി ഇളക്കുക. മറ്റൊരു പാത്രത്തിൽ മൈദയും പൊടിച്ച ബ്രഡും എടുത്തുവയ്ക്കുക. ശേഷം ഓരോ ഡോണറ്റും മൈദയിൽ പൊതിഞ്ഞ് മുട്ടയിൽ മുക്കി ബ്രെഡിൽ പൊതിഞ്ഞ് എടുക്കുക. അതിനു ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ഓരോ ഡോണറ്റും വറുത്ത് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *