ബദാമിന്റെ ഈ ഗുണങ്ങൾ അറിയാതെ പോവല്ലേ. അമിത വണ്ണം ഇനി പെട്ടന്ന് ഇല്ലാതാക്കാം.

ഡ്രൈ നട്ട്സ് ദിവസവും ശീലമാക്കുന്നത് ആരോഗ്യപരിപാലനത്തിന് വളരെയധികം നല്ലതാണ്. ദിവസവും ഏതെങ്കിലും ഡ്രൈ നട്ട്സ് കഴിക്കുന്നത് ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്. ഡ്രൈ നട്ട്സ് വിഭാഗത്തിൽ ബദാമിന് വളരെയധികം ഗുണങ്ങൾ ആണുള്ളത്. പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വലിയൊരു പരിഹാരമാണ്. ദിവസവും മൂന്ന് ബദാം വീതം കഴിക്കുന്നത് വളരെ നല്ലതാണ്.കുട്ടികൾക്ക് എന്നും രാവിലെ ഓരോ ബദാം വീതം നൽകുന്നതും അവരുടെ ആരോഗ്യപരിപാലനത്തിന് വലിയ ഗുണം തന്നെ ചെയ്യും.

   

ബദാമിന്റെ തൊലി വളരെയധികം കട്ടി കൂടിയതാണ്. ബദാമിന്റെ തൊലിയിൽ എൻസൈമുകളെ ചെറുക്കുന്ന ഘടകമുണ്ട്. ഇത് ബദാംപരിപ്പിൽ നിന്നും അതിന്റെ പോഷകങ്ങൾ പുറത്തുപോകാതെ തടയുന്നതിന് സഹായിക്കുന്നു. ബദാം പരിപ്പ് പെട്ടെന്ന് ദഹിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.അതുകൊണ്ടുതന്നെ ബദാം മുഴുവനായി അതുപോലെതന്നെ കഴിക്കുമ്പോൾ ബദാമിലെ പോഷകങ്ങൾ ശരീരത്തിന് മുഴുവനായി ആഗിരണം ചെയ്യാൻ സാധിക്കാതെ വരുന്നു.

ഇതു പരിഹരിക്കുന്നതിനുള്ള എളുപ്പമാർഗമാണ് ബദാം കുതിർത്ത് വെച്ച് കഴിക്കുന്നത്. ബദാം വെള്ളത്തിലിട്ട് അൽപസമയം കുതിർത്തു വെച്ചതിനുശേഷം കഴിക്കുക. കുതിർത്ത ബദാം ഇതിന്റെ തൊലിയിൽ ഉള്ള വിഷാംശങ്ങൾ എല്ലാം നീക്കുവാനും ഇതിനാൽ കഴിയും. ഈ രീതിയിൽ ദിവസവും കഴിക്കുകയാണെങ്കിൽ ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും വലിയൊരു പരിഹാരം ആയിരിക്കും. ഇതുവഴി ബദാമിലെ മുഴുവൻ പോഷകങ്ങളും ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കും.

തടി കൂടാതെ ശരീരം അതുപോലെ തന്നെ നിലനിർത്താനും ഇത് വളരെ അധികം സഹായിക്കും. ഹൃദയത്തിനു സംഭവിക്കുന്ന പലതരം രോഗങ്ങളെയും ചെറുത്തു നിർത്തുന്നതിന് ഒരു ഉത്തമ മാർഗമാണ്. അതുപോലെതന്നെ തലച്ചോറിലെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനും ബദാം വളരെ നല്ലതാണ്. ഇനി ആരോഗ്യ പരിപാലനത്തിനായി എല്ലാ ദിവസവും മൂന്നു ബദാം വീതം കഴിക്കുന്നത് ശീലമാക്കുക. ആരോഗ്യമുള്ള ശരീരം എന്നും നിലനിർത്താം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *