ഏതുനേരവും കഴിക്കാൻ സാധിക്കുന്ന രുചികരമായ പലഹാരം ആണ് വട. നല്ല മൊരിഞ്ഞു സോഫ്റ്റായ വട സാമ്പാറിനോപ്പവും ചട്ട്ണിക്കൊപ്പും കഴിക്കാൻ വളരെ രുചിയാണ്. ഉഴുന്നു കൊണ്ട് മാത്രമല്ല അരിപ്പൊടി കൊണ്ടും രുചികരമായ വട തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് പൊരി എടുത്ത് നന്നായി പൊടിച്ചെടുക്കുക.
ശേഷം ഒരു പകുതി സവാള മിക്സിയിൽ നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപൊടി, മുക്കാൽ ഗ്ലാസ് തൈര്, അരച്ചുവച്ച സവാള, എരുവിന് ആവശ്യമായ പച്ചമുളക് അരിഞ്ഞത്, ഒന്നര ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ശേഷം പാത്രം അടുപ്പിൽ വച്ച് മാവ് പാത്രത്തിൽ നിന്നും വിട്ടുപോരുന്ന പരുവത്തിൽ ചൂടാക്കി എടുക്കുക.
മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുത്തതിനുശേഷം പൊടിച്ചുവെച്ച പൊരി, ഒരു ടീസ്പൂൺ ജീരകം, അര ടീ സ്പൂൺ ഇഞ്ചി അരിഞ്ഞത്, അര ടീ സ്പൂൺ പൊടിച്ച ഉണക്കമുളക്, ഒരു സവാള പൊടിയായി അരിഞ്ഞത്, ആവശ്യത്തിന് മല്ലിയില അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.
ശേഷം ചെറിയ ഉരുളകളായി എടുത്ത് വട ഉണ്ടാക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി തയ്യാറാക്കി വെച്ച വട ഓരോന്നായി പൊരിച്ചെടുക്കുക. വളരെ രുചികരവും മൊരിഞ്ഞതുമായ വട ഈ രീതിയിൽ തയ്യാർ ആക്കിയ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.