പാത്രം എല്ലാം കരിഞ്ഞു പോയോ? എത്ര വലിയ കരിയും നിസാരമായി നീക്കം ചെയ്യാം. ഇതുപോലെ ചെയ്ത് നോക്കൂ.

അലുമിനിയം പത്രങ്ങളും സ്റ്റീൽ പത്രങ്ങളും ഉപയോഗിച്ച് കാലക്രമേണ ഉണ്ടാകുന്ന കരിഞ്ഞ പാടുകൾ എത്ര ഉരച്ച് വൃത്തിയാക്കിയാലും സാധാരണഗതിയിൽ വൃത്തിയായി കിട്ടാറില്ല. ഗ്യാസിൽ വച്ചോ അടുപ്പിൽ വച്ചോ പത്രങ്ങൾക്ക് ഉണ്ടാവുന്ന കരിഞ്ഞ പാടുകൾ കളയാൻ വളരെയധികം പ്രയാസമാണ്. ഇത്തരം പാത്രങ്ങൾ വൃത്തിയാക്കുന്നതിന് വീട്ടമ്മമാർക്ക് ഒരുപാട് സമയം ചിലവഴിക്കേണ്ടി വരുന്നു.

   

ഒരുപാട് സമയം വൃത്തിയാക്കിയാൽ പോലും വാങ്ങിയതുപോലെ വൃത്തിയിൽ മാറ്റിയെടുക്കാൻ വളരെയധികം പ്രയാസമാണ്. എന്നാൽ നിസ്സാരമായ മാർഗ്ഗത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ചു വന്നതിനു ശേഷം രണ്ട് ടീസ്പൂൺ സോപ്പുപൊടി അതിലേക്ക് ചേർക്കുക.

ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ്, രണ്ടു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ, രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, ഒരു പകുതി ചെറുനാരങ്ങയും ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ച് വന്നതിനുശേഷം കരിപിടിച്ച ഏതു പാത്രം ആയാലും ഇതിലേക്ക് മുക്കിവക്കുക. പത്തു പതിനഞ്ച് മിനിറ്റോളം ചെറുതീയിൽ വച്ചുകൊണ്ട് പാത്രത്തെ മുക്കിവയ്ക്കുക.

ശേഷം പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് നന്നായി സ്ക്രബ് ചെയ്യുക. പാത്രത്തിന്റെ എല്ലാഭാഗത്തും നന്നായി സ്ക്രബ് ചെയ്യുക. ആവശ്യമെങ്കിൽ വീണ്ടും ചൂടുവെള്ളത്തിൽ പാത്രം മുക്കി എടുത്തു വീണ്ടും സ്ക്രബ് ചെയ്ത് വൃത്തിയാക്കുന്നതാണ്. കരി എല്ലാം പോയതിനുശേഷം സാധാരണ വെള്ളത്തിൽ പാത്രം വൃത്തിയായി കഴുകിയെടുക്കുക. ഈ രീതിയിൽ ഏതുതരം പാത്രത്തിലെ കരിയും നിഷ്പ്രയാസം വൃത്തിയായി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *