ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണോ നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ കൂടി പ്രത്യേകം സൂക്ഷിച്ചു കൊള്ളുക.

ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ബ്ലഡ് പ്രഷർ അതായത് സിസ്റ്റമാറ്റിക് ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചാണ്. എന്താണ് ഈ ഹൈപ്പർടെൻഷൻ. നമ്മൾ വളരെ കോമൺ ആയി കേൾക്കുന്ന ഒരു അസുഖമാണ് ബിപി അഥവാ ഹൈപ്പർടെൻഷൻ. നമുക്കറിയാം നമ്മുടെ ഹാർട്ട് രക്തം പമ്പ് ചെയ്തു രക്തക്കുഴലുകളിലൂടെ ഓരോ അവയവങ്ങളിലേക്ക് എത്തണമെങ്കിൽ ഒരു നിശ്ചിത രക്തസമ്മർദ്ദം ആവശ്യമാണ്. അതിനേക്കാൾ കൂടുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്.

   

സാധാരണ രക്തസമ്മർദ്ദം അളവ് എന്നത് 120/ 80 നേക്കാൾ അധികമാണെങ്കിൽ ആണ് ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. ഹൈപ്പർ ടെൻഷൻ നമുക്ക് രണ്ട് തരത്തിൽ തിരിക്കാം. പ്രൈമറി ഹൈപ്പർ ടെൻഷൻ സെക്കൻഡ് സെക്കൻഡറി ഹൈപ്പർ ടെൻഷൻ. പ്രൈമറി ഹൈപ്പർ ടെൻഷൻ ആണ് നമ്മൾ കാണുന്ന 95% ആളുകളിലും കണ്ടുവരുന്നത്. പ്രൈമറി ഹൈപ്പർ ടെൻഷൻ കാരണങ്ങൾ പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല.

എങ്കിലും പ്രായം, പാരമ്പര്യം, ഭക്ഷണത്തിന് രീതികൾ, കൂടുതൽ ഉപ്പു കഴിക്കുന്ന ശീലം, അമിതവണ്ണം, കൊഴുപ്പു കൂടുതൽ ,പുകവലി, മദ്യപാനം, മാനസിക സമ്മർദ്ദം, വ്യായാമക്കുറവ് തുടങ്ങിയവ പ്രൈമറി ഹൈപ്പർടെൻഷൻ ഉള്ള കാരണങ്ങൾ ആണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ ,ഹോർമോൺ തകരാറുകൾ ,വൃക്കരോഗങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് സെക്കൻഡറി ബിപി ഉണ്ടാകുന്നത്. ഇത് ആകെ ബിപിയുടെ 5% മാത്രമേ വരൂ.

30 വയസ്സിൽ താഴെയുള്ളവർക്ക് ആണ് ബിപി കൂടുതലാണെങ്കിൽ സെക്കൻഡറി ബിപി ആണെന്ന് സംശയിക്കണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *