നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കള ജോലികൾ എളുപ്പമാക്കുവാനും അടുക്കളയിലെ പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരങ്ങളും ഇതിലൂടെ കാണിച്ചു തരുന്നു. നമ്മൾ പലപ്പോഴായും ഒരുപാട് മുട്ട വാങ്ങിച്ചു സൂക്ഷിക്കുന്നവരാണ്. ചില വീടുകളിൽ ഒരു ട്രെ നിറയെ മുട്ട വാങ്ങിക്കാറുണ്ടാവും എന്നാൽ ചൂടുകാലമാണെങ്കിൽ.
ഇത് വളരെ എളുപ്പത്തിൽ കേടായി പോകുന്നു. ഒരുപാട് കാലം മുട്ട കേടുവരാതെ സൂക്ഷിക്കാനായി നല്ലപോലെ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണി കൊണ്ട് തുടച്ച് അരി നിറച്ച പാത്രത്തിൽ ഇറക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര ദിവസം എടുത്താലും മുട്ട കേടാവാതെ സൂക്ഷിക്കുവാൻ കഴിയും. നമ്മൾ ദിവസവും കൊണ്ടുപോകുന്ന ബാഗിലും കുട്ടികളുടെ ബാഗിലും എല്ലാം മഷിയുടെ കറ ഉണ്ടാവാറുണ്ട്.
ഇത് കളയുന്നതിനായി ഏതെങ്കിലും ഒരു പെർഫ്യൂം അതിലേക്ക് സ്പ്രേ ചെയ്തുകൊടുത്തു ഒരു ടിഷ്യൂ പേപ്പർ കൊണ്ട് ഉരച്ചു കൊടുത്താൽ മതിയാകും. വീടുകളിലെ പ്രധാന ശല്യക്കാരാണ് ഈച്ച പാറ്റ പ്രാണികൾ തുടങ്ങിയവ. ഇവയെ തുരത്തുന്നതിനായി ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കി എടുക്കാം. മാർക്കറ്റിൽ നിന്നും വാങ്ങിക്കുന്ന വില കൂടിയ സൊലൂഷനുകളെ കാൾ ഏറ്റവും ഉചിതമാണിത് ഇത് .
തയ്യാറാക്കുവാനായി നമ്മൾ വീട്ടിൽ വെറുതെ കളയുന്ന ചില സാധനങ്ങൾ മതിയാകും. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് സവാള ഉള്ളി തുടങ്ങിയവയുടെ തൊലികളും മുട്ടയുടെ തോടും ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ തിളപ്പിച്ച് സൊലൂഷൻ തയ്യാറാക്കാവുന്നതാണ്. നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ഞാൻ ഈ വീഡിയോ കാണൂ.