അടുക്കളയിൽ മിക്കപ്പോഴും നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന ബ്ലോക്ക്. ചില സന്ദർഭങ്ങളിൽ വെള്ളം ഒട്ടും തന്നെ പോകാത്ത അവസ്ഥയാണ്. എത്ര ബ്ലോക്ക് ആയ കിച്ചൻ സിങ്കും കെമിക്കലിന്റെ സഹായമില്ലാതെ വളരെ ഈസിയായി തന്നെ മാറ്റിയെടുക്കാം. ഇതിനായി ആദ്യം തന്നെ കിച്ചൻ സിങ്കിൽ അടിഞ്ഞുകൂടിയിരിക്കുന്ന വേസ്റ്റ് മുഴുവനും എടുത്തു മാറ്റണം അടുത്തതായി അതിലെ.
വെള്ളം മുഴുവൻ പോവാൻ ഒരു ഗ്ലാസ് ഉപയോഗിച്ച് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ പ്രസ്സ് ചെയ്തു കൊടുത്താൽ മതിയാകും. ഗ്ലാസ് ഉപയോഗിച്ച് ഇങ്ങനെ ചെയ്യുമ്പോൾ അതിലെ എയർ മുഴുവനും പുറത്തേക്ക് പോകും. സിംഗിന് അടിഞ്ഞുകൂടിയിരിക്കുന്ന ബ്ലോക്ക് ഇല്ലാതാക്കുവാൻ നിരവധി കെമിക്കലുകൾ വിപണിയിൽ ലഭ്യമാണ്. അവ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിച്ചായിരിക്കണം.
കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ അവരുടെ കയ്യിൽ കിട്ടാത്ത രീതിയിൽ അത് മാറ്റി വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ അടുക്കളയിലെ രണ്ടു പദാർത്ഥങ്ങൾ ഉപയോഗിച്ച് ഏതു സിംഗിലെ ബ്ലോക്കും വളരെ ഈസിയായി തന്നെ ഇല്ലാതാക്കാം. അതിനായി വെള്ളം പോകുന്ന ഭാഗത്ത് കുറച്ചു ബേക്കിംഗ് സോഡാ ചേർത്തു കൊടുക്കുക പിന്നീട് അത് ലയിപ്പിക്കാൻ ആവശ്യമായ വിനാഗിരി.
കൂടി ഒഴിച്ചു കൊടുക്കണം. കുറച്ചു സമയത്തിന് ശേഷം നല്ല തിളച്ച വെള്ളം ആ ഹോളിലൂടെ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ അടഞ്ഞിരിക്കുന്ന ഏത് സിങ്കും എളുപ്പത്തിൽ തന്നെ ശരിയാകും. ഈ രീതി കിച്ചൻ സിങ്കിൽ മാത്രമല്ല അടഞ്ഞിരിക്കുന്ന ബാത്റൂമിലെ പൈപ്പുകളിലും ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.