ദിവസവും ബദാം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുത മാറ്റങ്ങൾ…

ആരോഗ്യഗുണങ്ങളിൽ ഏറ്റവും മികച്ച ഒന്നാണ് ബദാം. ദിവസവും ബദാം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഒട്ടും തന്നെ കുറവല്ല. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഏതൊരു ഭക്ഷണമാണെങ്കിലും വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇരട്ടിയാണ് ശരീരം ഇത് പെട്ടെന്ന് തന്നെ വലിച്ചെടുക്കും. ബദാമിന്റെ ഗുണങ്ങൾ മുഴുവൻ ശരീരത്തിൽ ലഭ്യമാക്കുവാൻ ഉള്ള എളുപ്പവഴിയും ഇതുതന്നെയാണ്.

   

മോശം കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ നീക്കം ചെയ്ത് നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുവാൻ ബദാം ഏറെ നല്ലതാണ്. കൊളസ്ട്രോൾ പ്രശ്നമുള്ളവർ ഇത് ദിവസവും മിതമായ അളവിൽ കഴിക്കുന്നത് ഏറെ ഗുണകരമായി കണക്കാക്കുന്നു. കരൾ സംബന്ധമായ പ്രശ്നമുള്ളവർക്കും ഇത് ദിവസവും കഴിക്കുന്നത് ഗുണകരമാണ്. ലിവറിലെ ടോക്സിനുകളെ നീക്കം ചെയ്ത് ലിവർ ശുദ്ധീകരിക്കുവാൻ ബദാം സഹായകമാകും.

ഫാറ്റി ലിവർ പ്രശ്നമുള്ളവർക്കും ഇത് ഏറെ ഗുണം ചെയ്യുന്നു ഇതിലെ വൈറ്റമിൻ ആണ് ഇത്തരത്തിൽ കരളിൻറെ ആരോഗ്യം വർദ്ധിപ്പിക്കുവാൻ സഹായകമാകുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറ്റവും ഉത്തമമാണ് ദിവസവും ബദാംശീലമാക്കുന്നത്. ബദാം കഴിക്കുന്നതിലൂടെ പഞ്ചസാരയെ വളരെ കുറഞ്ഞതോതിൽ മാത്രമേ രക്തത്തിലേക്ക് കടത്തിവിടുകയുള്ളൂ അതുകൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുവാൻ സഹായകമാകുന്നു.

ഭക്ഷണങ്ങളെയും ഭയക്കേണ്ട പ്രമേഹ രോഗികൾക്ക് ഇത് വിശ്വസിച്ചു കഴിക്കാവുന്ന ഒന്നാണ്. ചർമ്മ കോശങ്ങൾക്ക് മുറുക്കം നൽകുന്ന കൊണ്ട് തന്നെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനും ചുളിവുകൾ അകറ്റുവാനും തിളക്കവും മൃദുത്വവും നിലനിർത്തുവാനും ഏറെ ഗുണകരമാണ്. ആരോഗ്യഗുണവും സൗന്ദര്യ ഗുണവും ഒരുപോലെ ഒത്തിണങ്ങിയ ഒന്നാണ് ബദാം. ബദാമിന്റെ മറ്റു ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.