എത്ര പഴകിയ വെള്ള തുണിയും പുതിയതാക്കുവാൻ ഈ സൂത്രം ചെയ്താൽ മതി…

തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ കളയുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. എന്നാൽ വളരെ ഈസിയായി തന്നെ വെള്ള തുണികളിലെ കറകൾ പോലും നമുക്ക് കളയുവാൻ സാധിക്കുന്നു. വെള്ള നിറത്തിലുള്ള തുണികളിൽ പറ്റി പിടിച്ചിരിക്കുന്ന തുരുമ്പിന്റെ കറ, കോളറിലെ കട്ടിയായ കറകൾ കൂടാതെ കുഞ്ഞുങ്ങളുടെ യൂണിഫോമിലെ പേനയുടെയും സ്കെച്ചിന്റെയും വരകൾ തുടങ്ങിയവയെല്ലാം തന്നെ കുറച്ച് സമയം കൊണ്ട്.

   

ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. തുണി പുതിയത് പോലെ തിളക്കമുള്ളതാക്കി മാറ്റുവാനും ഇവിടെ ടിപ്പുകൾ പറയുന്നു. അതിനായി ആദ്യം തന്നെ ഒരു ബക്കറ്റിൽ നിറയെ ചൂടുള്ള വെള്ളം എടുക്കുക അതിൽ പച്ചവെള്ളം കൂടി ചേർത്ത് ചൂട് കുറയ്ക്കേണ്ടതുണ്ട്. ഇതിലേക്ക് ആദ്യമായി ചേർക്കേണ്ടത് നാരങ്ങയുടെ നീരാണ്, ചെറുനാരങ്ങ ചേർത്തു കൊടുക്കുമ്പോൾ തുണിയുടെ നിറം വർദ്ധിക്കുകയും കറകൾ ഇല്ലാതാവുകയും.

ചെയ്യുന്നു. പിന്നീട് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം. അതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ലിക്വിഡ് ഡിറ്റർജന്റ് കൂടി ചേർത്തു കൊടുക്കുക. ഇതിലേക്ക് കറ പിടിച്ച തുണികൾ കുറച്ചുസമയം മുക്കി വയ്ക്കണം. കൂടുതൽ കറയും അഴുക്കുമുള്ള തുണികൾ ആണെങ്കിൽ കൂടുതൽ സമയം വെള്ളത്തിൽ മുക്കി വയ്ക്കേണ്ടതുണ്ട് അതിനുശേഷം കൈ ഉപയോഗിച്ച് തിരുമ്പി എടുത്താൽ തന്നെ.

അതിലെ കറകളെല്ലാം പൂർണ്ണമായും പോയി കിട്ടും. അതോടൊപ്പം തന്നെ വെള്ളനിറത്തിലുള്ള തുണികൾക്ക് നാച്ചുറൽ ആയ തിളക്കം കൂടി തിരിച്ചു കിട്ടും. ഈയൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ കല്ലിലിട്ട് അലക്കിയെടുക്കുകയോ വാഷിംഗ് മെഷീനിൽ അലക്കുകയോ വേണ്ട വളരെ സിമ്പിൾ ആയി തന്നെ വെള്ളത്തുണികളിലെ കറകൾ കളയാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.