ക്രിസ്മസിനോട് അനുബന്ധിച്ച് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി ക്രാഫ്റ്റ് ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഇത് കുട്ടികൾക്കും ചെയ്തു നോക്കാവുന്നതാണ്. കുറച്ചു കട്ടിയുള്ള ഒരു ചാർട്ട് പേപ്പർ എടുത്ത് കോൺ ആകൃതിയിൽ മുറിച്ചെടുക്കുക.
നമുക്ക് എത്ര ഹൈറ്റ് ആണ് ആവശ്യമുള്ളത് അതനുസരിച്ച് വേണം ചാർട്ട് പേപ്പർ മുറിച്ചെടുക്കുവാൻ പിന്നീട് അത് മടക്കി ഒരു കോണിന്റെ ആകൃതിയിൽ ആക്കുക. പിന്നീട് ഒരേ അളവിലുള്ള ചെറിയ ചുള്ളിക്കമ്പുകൾ എടുക്കണം അവ കോണിന്റെ അടിയിലായി ഒരുപോലെ ഒട്ടിച്ചു കൊടുക്കുക. അടുത്തതായി അതിൻറെ മുകളിൽ തന്നെ ഒരു നിര കൂടി ഒട്ടിച്ചു കൊടുക്കണം.
പിന്നീട് അതിന്റെ മുകളിലേക്കും ചുള്ളിക്കമ്പുകൾ ഒട്ടിച്ചു കൊടുക്കണം. ഒട്ടും തന്നെ ഗ്യാപ്പ് വരാതെ അടുത്തടുത്തായി ഒട്ടിച്ചെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അടിയിലുള്ള ചാർട്ട് പേപ്പർ കാണാത്ത രീതിയിൽ വേണം കമ്പുകൾ നിരനിരയായി ഒട്ടിച്ചെടുക്കുവാൻ. പിന്നീട് പച്ച നിറത്തിലുള്ള വൂളൻ ത്രെഡ് ആണ് ആവശ്യമായിട്ടുള്ളത്. ഒരു വിരലിലായി എട്ടോ പത്തോ പ്രാവശ്യം നൂല് ചുറ്റി കൊടുക്കുക.
അത് പുറത്തേക്ക് എടുത്ത് ഒന്നു വിടർത്തി കൊടുക്കണം. ഇതുപോലെ തന്നെ അഞ്ചോ ആറോ എണ്ണം ഉണ്ടാക്കിയെടുക്കണം. ഒരു ചീർപ്പ് ഉപയോഗിച്ച് വിടർത്തി എടുക്കണം. അതിന് ശേഷം കുറച്ചു മുട്ടത്തോട് അടുത്ത് ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് പഴയ അയൺ ബോക്സ് കൊണ്ട് നന്നായി പ്രസ് ചെയ്തു കൊടുക്കണം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.