ഇനി നോൺസ്റ്റിക് പോലെ തിളങ്ങുന്ന ഇരുമ്പ് ചീനച്ചട്ടി.

ഇന്ന് മിക്കവാറും എല്ലാ വീടുകളിലും നോൺ സ്റ്റിക്ക് പാത്രങ്ങളാണ് പാചകത്തിനു വേണ്ടി ഉപയോഗിക്കുന്നത്.എന്നാൽ ഈ നോൺസ്റ്റിക് പാത്രങ്ങളെ പോലെ തന്നെ കൂടുതൽ ഗുണമേന്മയുള്ളതും നിങ്ങൾക്ക് പാത്രത്തിൽ നിന്നും പെട്ടെന്ന് ഭക്ഷണപദാർത്ഥങ്ങൾ വിട്ടു കിട്ടുന്നതും അടി പിടിക്കാത്തതുമായ ഇരുമ്പ് ചീനച്ചട്ടികൾ ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം.

   

പലപ്പോഴും ഈ ഇരുമ്പ് ചീനച്ചട്ടികൾ ഉപയോഗിക്കാൻ ആളുകൾ മടിക്കുന്നത് ഇത് പാത്രത്തിൽ നിന്നും ഭക്ഷണപദാർത്ഥങ്ങൾ വിട്ടുകിട്ടില്ല എന്ന ഒരു കാരണം കൊണ്ട് മാത്രമാണ്. യഥാർത്ഥത്തിൽ ഇവിടെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് എത്ര കട്ടിയുള്ള ഇരുമ്പ് ചീനച്ചട്ടിയും ഒരു നോൺസ്റ്റിക് പാത്രം പോലെ ഉപയോഗിക്കാൻ സാധിക്കും.

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങളെ പോലെ തന്നെ ഇരുമ്പ് ചീനച്ചട്ടികളിലും ഒരുതരി പിടിച്ചു കെട്ടാതെ ഭക്ഷണങ്ങൾ പാകം ചെയ്യാൻ സാധിക്കുന്നു. ഇങ്ങനെ പാകം ചെയ്യുന്നതിന് വേണ്ടി ആദ്യമേ ഈ ഇരുമ്പ് ചീനച്ചട്ടി നോൺസ്റ്റിക് ചീനച്ചട്ടി പോലെ മയക്കി എടുക്കേണ്ടതുണ്ട്. ഇങ്ങനെ പാത്രത്തെ സെറ്റാക്കി എടുക്കാൻ വേണ്ടി ആദ്യമേ പാത്രം നല്ലപോലെ തേച്ചുറച്ച് കഴുകി വൃത്തിയാക്കുക.

ശേഷം അല്പം നല്ലെണ്ണ അല്ലെങ്കിൽ ചേർത്ത് പാത്രത്തിൽ എല്ലാം ഭാഗത്തേക്ക് എണ്ണ എത്തുന്ന രീതിയിൽ തിരിക്കുക. ഏതൊരു ഭക്ഷണവും ഉണ്ടാക്കുന്നതിനു മുൻപും ഒരു മുട്ട വെറുതെ എടുത്താൽ കൂടുതൽ മയം കിട്ടും. നിങ്ങളും ഇനി വീട്ടിലുള്ള ഇരുമ്പ് പാത്രങ്ങൾ വെറുതെ അങ്ങനെ മാറ്റി വയ്ക്കേണ്ട ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.