പത്തിരി ഉണ്ടാക്കാൻ ഇനി പ്രഷർ കുക്കർ മതി

മിക്കവാറും നമുക്കെല്ലാവർക്കും കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള പലഹാരം തന്നെയാണ് പത്തിരി. പ്രത്യേകിച്ചും നൈസായി ഉണ്ടാക്കുന്ന ഈ പത്തിരി കഴിക്കുന്നത് കൂടുതൽ രുചികരമാക്കാൻ അത് എപ്പോഴും നല്ല രീതിയിൽ തന്നെ കുഴച്ച് പരത്തേണ്ടത് ആവശ്യമാണ്. എന്നാൽ പല സാഹചര്യത്തിലും ഇങ്ങനെ പത്തിരി കുഴച്ച് പരത്തുക എന്നത് ഒരു ബുദ്ധിമുട്ടുള്ള ജോലിയായി മാറാറുണ്ട്. നല്ലപോലെ തിളച്ച വെള്ളം ഒഴിച്ച് പരത്തുന്നത് കൊണ്ട്.

   

തന്നെ കൈ പൊള്ളുന്ന ഒരു ബുദ്ധിമുട്ട് പലർക്കും അനുഭവപ്പെടുന്നതായി കണ്ടിട്ടുണ്ട്. നിങ്ങളും ഈ രീതിയിലുള്ള ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് പത്തിരി കഴിക്കാൻ ഇഷ്ടമാണ് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെയധികം സഹായകമായ ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഇതിനായി പത്തിരി മാവ് കുഴയ്ക്കാൻ വേണ്ടി എടുക്കുന്ന പാത്രത്തിൽ ചെറിയ ഒരു വ്യത്യാസം വരുത്തുക.

ഒരു പ്രഷർകുക്കറിലേക്ക് ഒരു ഗ്ലാസ് അരിപ്പൊടിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന അളവിൽ ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് കുറച്ച് എണ്ണയും ഒപ്പം ചേർത്ത് നല്ലപോലെ തിളപ്പിക്കുക. നന്നായി വെട്ടി തിളക്കുന്ന വെള്ളത്തിലേക്ക് അരിപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം പ്രഷർ കുക്കറിന്റെ മൂടിവെച്ച് അടച്ചുവെച്ച് 10 മിനിറ്റിനു ശേഷം.

എടുത്താൽ നല്ലപോലെ സോഫ്റ്റ്‌ ആയി കിട്ടും. ഇനി ഈ മാവ് അധികം കൈകൊണ്ട് കുഴക്കേണ്ട ആവശ്യം പോലും വരില്ല. ശേഷം ചെറിയ ഉരുളകളാക്കി മാറ്റിയെടുക്കാം. ഇങ്ങനെയുണ്ടാകുന്ന പത്തിരി നിങ്ങൾക്ക് സാധാരണയെക്കാൾ കൂടുതൽ സോഫ്റ്റ് ആയി കഴിക്കാൻ കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.