നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇഷ്ടപ്പെടുന്ന ഒരു വസ്തുവാണ് ഉണക്കമീൻ. ഉണക്കമീൻ ഭക്ഷിക്കാൻ ഇഷ്ടപ്പെടാത്തവരായി വിരളം ആളുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ ഉണക്കമീൻ കഴിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള ആശങ്കകളും മനസ്സിൽ തോന്നാറുണ്ട്. ഈ ഉണക്കമീൻ വളരെ വൃത്തിയായിട്ടാണോ ഉണ്ടാക്കുന്നത് ഇത് എവിടെയായിരിക്കും ഉണക്കിയിരിക്കുക ഏതെല്ലാം പ്രത്യേകമായ സ്ഥലങ്ങളിലൂടെ ആയിരിക്കും ഇത് കടന്നു വന്നിട്ടുണ്ടായിരിക്കുക ആരാണ് ഇത് ഉണ്ടാക്കിയിരിക്കുക.
എന്നെല്ലാം തരത്തിലുള്ള പല സംശയങ്ങളും നമ്മുടെ മനസ്സിലേക്ക് കയറിയിറങ്ങി പോയേക്കാം. ഇത്തരത്തിൽ ഒരുപാട് ആശങ്കകളോടുകൂടിയിട്ടാണ് നാം കുറച്ച് ഉണക്കമീൻ കഴിക്കാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ആശങ്കകൾക്കെല്ലാം വിരാമം ഇട്ടുകൊണ്ട് വളരെ എളുപ്പ മാർഗ്ഗത്തിലൂടെ എങ്ങനെ നമുക്ക് വീട്ടിൽ തന്നെ ഉണക്കമീൻ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്.
നിങ്ങളുടെ വീട്ടിൽ ഒരു ഫ്രിഡ്ജ് ഉണ്ടോ? ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇനി ഉണക്കമീൻ ഉണ്ടാക്കിയെടുക്കാം. ഇതിനായി ഉണക്കമീൻ വെയിലത്ത് വയ്ക്കുകയോ കാക്കയെയും പൂച്ചയെയും ഓടിപ്പിക്കുകയും ചെയ്യേണ്ടതില്ല. നമുക്ക് നമ്മുടെ വീടിനകത്ത് വച്ചുതന്നെ ഇത് ഉണ്ടാക്കുകയും ഫ്രിഡ്ജിൽ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി നാം എടുക്കേണ്ടത് ഉണക്കമീൻ തന്നെയാണ്. അത് നമുക്ക് ഏത് മീൻ വേണമെങ്കിലും ഇത്തരത്തിൽ എടുക്കുകയും നിർമ്മിക്കുകയും ചെയ്യാവുന്നതാണ്.
ഇതിനായി നാം എടുത്തിരിക്കുന്നത് ഇപ്പോൾ അല്പം സ്രാവാണ്. പച്ച സ്രാവ് കനം കുറഞ്ഞ രീതിയിൽ അരിഞ്ഞ് എടുത്തിരിക്കുന്നു. ഇത് കനത്തിൽ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ അത്തരത്തിൽ എടുക്കാവുന്നതാണ്. ഇത് നന്നായി കഴുകി വൃത്തിയാക്കി വെള്ളം വാർന്ന് പോയതിനുശേഷം ഒരു പരന്ന അടപ്പുള്ള പാത്രത്തിൽ നിരത്തി വയ്ക്കാവുന്നതാണ്. അതിനുശേഷം അതിലേക്ക് ക്ഷാമമില്ലാതെ കല്ലുപ്പ് ഇട്ടുവയ്ക്കേണ്ടതാണ്. കല്ലുപ്പ് ഇട്ടതിനുശേഷം അടുത്ത നിരയിൽ മീൻ വയ്ക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.