നമുക്കേവർക്കും ഏറെ ഉപയോഗപ്രദമായ ഒന്നാണ് കറ്റാർവാഴ. സ്ത്രീകളുള്ള വീടുകളിൽ കറ്റാർവാഴ അവർ വച്ചുപിടിപ്പിക്കാറുണ്ട്. കാരണം സൗന്ദര്യവർദ്ധനത്തിനും മുടി വർദ്ധിക്കുന്നതിനും കറ്റാർവാഴ ഏറെ ഉപയോഗപ്രദമാണ്. ഔഷധഗുണമുള്ള ഈ കറ്റാർവാഴ വെച്ചുപിടിപ്പിക്കുന്നത് വളരെ എളുപ്പം തന്നെയാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ആദ്യമായി തന്നെ വാവട്ടമുള്ള അതായത് വായ വിസ്താരമുള്ള ഒരു പാത്രം എടുക്കുക എന്നതാണ്.
അതിന്റെ ചുവടുഭാഗം കമ്പി ചൂടാക്കി ഉരുക്കി തുളകൾ ഉണ്ടാക്കുക. ഇത് പാത്രത്തിൽ നിന്ന് കീഴ്വാർച്ച ഉണ്ടാകുന്നതിനു വേണ്ടിയിട്ടാണ് ഇത്തരത്തിൽ ചെയ്യുന്നത്. അതിനുശേഷം നാം എടുക്കേണ്ടത് സാധാരണ മണ്ണാണ്. ഈ മണ്ണിൽ ഒരേ അനുപാതത്തിൽ തന്നെ ആവശ്യമെങ്കിൽ കൊക്കോപീറ്റും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഈ മണ്ണ് എടുത്തതിനുശേഷം അതിൽ വളമായി നാം എടുക്കുന്നത് നേന്ത്രപ്പഴത്തിന്റെ ഉണങ്ങിയ തൊലികളും മുട്ടത്തോട് ആണ്.
ഇത്തരത്തിൽ നേന്ത്രപ്പഴത്തിന്റെ ഉണങ്ങിയ തൊലി ചെറിയ കഷണങ്ങളായി മുറിച്ച് അതും മുട്ടത്തോട് കൈകൊണ്ട് നന്നായി പൊടിച്ച് അതും മിക്സ് ചെയ്ത് ചേർക്കുക. ഈ രണ്ടു വളങ്ങളും മണ്ണിനോട് ചേർത്ത് ഇളക്കിമറിക്കുക. അതിനുശേഷം നാം ഒരു കറ്റാർവാഴയുടെ തൈ എടുക്കുക. ഈ കറ്റാർവാഴയുടെ കുറച്ച് വേരുകൾ ഉള്ളത് വളരെ നല്ലതാണ്. ഇത്തരത്തിൽ എടുത്ത് ആ ചട്ടിയിലെ മണ്ണിനോട് ചേർത്ത് കുഴിച്ചിടുക. അതിനുശേഷം നനച്ചു കൊടുക്കുക.
കുറച്ചുനാളുകൾക്ക് ശേഷം കറ്റാർവാഴയുടെ തൈ വളരെ അധികം ഉന്മേഷത്തോടുകൂടി നിൽക്കുകയും അതിനു ചുറ്റുമായും ചെറിയ തൈകൾ മുളച്ചു വരികയും ചെയ്യും. ഇത്തരത്തിൽ തൈകൾ മുളച്ചു വരുമ്പോൾ അത് അമിതമാവുകയാണ് എങ്കിൽ അതിൽ നിന്ന് കുറച്ചു തൈകൾ പറിച്ചു മാറ്റുകയും വേറെ പാത്രത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഈ കറ്റാർവാഴ ചെടിയുടെ പാത്രം രണ്ട് ഇഷ്ടികകൾ ഉപയോഗിച്ച് ഉയർത്തി വയ്ക്കുന്നത് വളരെ ഉത്തമമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.