സാധാരണയായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ അലക്കി എത്ര വൃത്തിയാക്കിയ ശേഷം എടുത്തു സൂക്ഷിച്ചുവച്ചാൽ പോലും പലപ്പോഴും ഇതിന്റെ ഭാഗമായി ഒരുപാട് തന്നെ ഇതിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വരുന്ന ഒരു അവസ്ഥ കാണാറുണ്ട്. അതുകൊണ്ടുതന്നെ വസ്ത്രങ്ങൾ അടക്കി മടക്കി ഒരുപാട് ദിവസം അലമാരയ്ക്കുള്ളിൽ പൂട്ടിവച്ചുകഴിഞ്ഞ് തുറക്കുമ്പോൾ പ്രത്യേകിച്ച് കുട്ടികളുടെയും മറ്റും.
വസ്ത്രങ്ങളിൽ നിന്നും വലിയ രീതിയിലുള്ള ദുർഗന്ധം പുറത്തുവരുന്നത് കാണാം. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ നിസ്സാരമായി ഒരു കാര്യം മാത്രം ചെയ്തു നോക്കിയാൽ മതി. പ്രത്യേകിച്ചും നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ഒരു ദുർഗന്ധം വരുന്ന അവസ്ഥയെ മാറ്റിയെടുക്കാൻ നിസാരമായി ഇങ്ങനെ ഒരു കാര്യം മാത്രം നിങ്ങളുടെ അലമാരക്കകത്ത് ചെയ്തു വെച്ചാൽ മതിയാകും.
ഇതിനായി ആദ്യമേ നിങ്ങൾ ചെയ്യേണ്ടത് ഒരു പാത്രത്തിൽ വളരെ കുറച്ച് മാത്രം ബേക്കിംഗ് സോഡ എടുക്കുക. ഇതിലേക്ക് കുറച്ച് ചന്ദനത്തിരി പൊടിയായി പൊടിച്ചയിടുക. ഇതിന് പകരമായി കുറച്ച് കർപ്പൂരം വേണമെങ്കിലും ഉപയോഗിക്കാം. ഇത് നല്ലപോലെ യോജിപ്പിച്ച് എടുത്ത ശേഷം ഈ ഒരു മിക്സ് വച്ചിരിക്കുന്ന പാത്രത്തിന് മുകളിലായി ഒരു അലുമിനിയം ഫോയിൽ പേപ്പർ ചുറ്റി കെട്ടുക.
ഈ പേപ്പറിന് മുകളിൽ ചെറിയ ദ്വാരങ്ങൾ ഇട്ട ശേഷം ഇത് നിങ്ങൾ തുണികൾ മടക്കിവെക്കുന്ന അലമാരക്കകത്ത് സൂക്ഷിക്കണം. ഇങ്ങനെ ചെയ്താൽ ഒരുതരത്തിലും എത്ര നാളുകൾ കഴിഞ്ഞാൽ പോലും അലമാരയിൽ ദുർഗന്ധം ഉണ്ടാവുകയോ വസ്ത്രങ്ങൾക്ക് ദുർഗന്ധം പുറത്തേക്ക് വരുന്ന അവസ്ഥ ഉണ്ടാവുകയോ ചെയ്യില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.